സിനിമ, നാടക പ്രദർശനങ്ങൾക്ക് അവസരമൊരുക്കി ഫ്യൂച്ചർ ഐ ഫിലിം ക്ലബ്
text_fieldsഫ്യൂച്ചർ ഐ ഫിലിം ക്ലബ് അംഗങ്ങൾ
കുവൈത്ത് സിറ്റി: ഫ്യൂച്ചർ ഐ തിയറ്റർ എക്സിക്യൂട്ടിവ് യോഗം മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ ഫ്യൂച്ചർ ഐയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ ഐ ഫിലിം ക്ലബ് രൂപവത്കരിച്ചു. കലാമൂല്യമുള്ള സിനിമകൾ ഒരുമിച്ചുകാണാനും ചർച്ചചെയ്യാനുമുള്ള വേദി എന്ന സങ്കൽപത്തിൽനിന്നാണ് ഇതെന്ന് പ്രസിഡന്റ് സന്തോഷ് കുട്ടത്ത് അറിയിച്ചു. കുവൈത്തിൽ നിർമിച്ചു വിവിധ മത്സരങ്ങളിൽ പങ്കെടുത്ത ഹ്രസ്വചിത്രങ്ങൾ ഈ കൂട്ടായ്മയിലൂടെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ പ്രദർശിപ്പിക്കും. താൽപര്യമുള്ളവർ ഫ്യൂച്ചർ ഐയുമായി ബന്ധപ്പെടണം.
കുവൈത്തിലെ കലാ സാംസ്കാരിക രംഗത്തെ സാന്നിധ്യമായിരുന്ന സോമു മാത്യു അഭിനയിച്ച, ഫിലിം ക്രിട്ടിക്സ് അവാർഡ്, സത്യജിത്ത് റായ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയ ‘നൊമ്പരക്കൂട്’ എന്ന സിനിമയുടെ പ്രദർശനവും അഭിനേതാവുമായുള്ള ചർച്ചയും നടത്തും. കുവൈത്തിലെ കലാകാരന്മാർക്കായി നാടക അവതരണത്തിനുള്ള അവസരവും ഒരുക്കും. 15 മിനിറ്റിലധികം ദൈർഘ്യം കൂടാത്ത നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാകും. കുട്ടികൾക്കുള്ള നാടകക്കളരിയും പരിശീലനവും സംഘടിപ്പിക്കാനും യോഗം തീരുമാനമെടുത്തു.
യോഗത്തിൽ സന്തോഷ് കുമാർ കുട്ടത്ത്, ഉണ്ണി കൈമൾ, ഷെമേജ് കുമാർ, വട്ടിയൂർകാവ് കൃഷ്ണകുമാർ, രതീഷ് വർക്കല, മുഹമ്മദ് സാലി, രതീഷ് ഗോപി, ജ്യോതിഷ്, രമ്യ രതീഷ്, സജ്നി സെറിൻ വർഗീസ്, രക്ഷാധികാരി പ്രേംരാജ് എന്നിവർ പങ്കെടുത്തു. ബന്ധപ്പെടേണ്ട നമ്പർ 97106957, 97784460, 97298144, 50799885.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

