ഫ്യൂചർ ഐ അഭിനയ കളരി സംഘടിപ്പിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ഫ്യൂചർ ഐ തിയറ്ററും ഫ്യൂചർ ഐ ഫിലിം ക്ലബും ചേർന്ന് ‘ദി തെസ്പിയൻ ആൽക്കമി’ എന്ന പേരിൽ അഭിനയ കളരി സംഘടിപ്പിക്കുന്നു. നർത്തകിയും സിനിമ താരവുമായ ഡോ.മേതിൽ ദേവികയാണ് വർക് ഷോപ്പ് നയിക്കുന്നത്.
അഭിനയത്തിൽ ശാരീരിക ചലനങ്ങളുടെ സൂക്ഷ്മ ഭാവം, ആംഗികവും വാചികവുമായ പ്രകടന രീതികൾ, മുദ്രകളുടെ ഉപയോഗം, കണ്ണുകളുടെ സംവേദനം തുടങ്ങിയ മേഖലകളിലെ അറിവ് എന്നിവ അവർ ക്യാമ്പ് അംഗങ്ങൾക്കായി പങ്കുവെക്കും. കുവൈത്തിലെ കേളി വാദ്യ കലാ പീഠത്തിലെ ശ്രീരാഗ് മാരാർ, ശ്രീനാഥ് മാരാർ എന്നിവർ വർക് ഷോപ്പിൽ പങ്കെടുക്കും.
സാൽമിയ ഡോൾഫിൻ കോണ്ടിനെന്റൽ ഹോട്ടലിൽ ഈ മാസം 25, 26 തീയതികളിൽ രാവിലെ ഒമ്പതു മുതൽ അഞ്ചു വരെയാണ് വർക് ഷോപ്പ്.
അഭിനയത്തിലും നൃത്തത്തിലും താൽപര്യമുള്ള കുട്ടികൾ അടക്കമുള്ളവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് ഫ്യൂചർ ഐ ഭാരവാഹികൾ അറിയിച്ചു.
ഫോൺ- 97106957.

