Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​ഹീ​മി​ന്...

റ​ഹീ​മി​ന് ആ​ശ്വാ​സ​മേ​കാ​ൻ കെ.​എം.​സി.​സി ജ​ന​കീ​യ പി​രി​വ്

text_fields
bookmark_border
KMCC fundraising
cancel
camera_alt

1. കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ജ​ന​കീ​യ പി​രി​വി​ൽ  2. പിരിവിൽ പങ്കാളികളായ കുടുംബം

കു​വൈ​ത്ത് സി​റ്റി: സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്ദു​റ​ഹീ​മി​ന്റെ മോ​ച​ന​ത്തി​നാ​യി കു​വൈ​ത്തി​ൽ കെ.​എം.​സി.​സി ജ​ന​കീ​യ പി​രി​വ് സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ൾ അ​ധി​വ​സി​ക്കു​ന്ന പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പി​രി​വ് ന​ട​ന്ന​ത്. റ​ഹീ​മി​ന്റെ ചി​ത്രം പ​തി​ച്ച ബോ​ക്സു​മാ​യാ​ണ് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ലി​റ​ങ്ങി പി​രി​വെ​ടു​ത്ത​ത്. ഫ​ർ​വാ​നി​യ​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, മം​ഗ​ഫ്, മ​ഹ​ബൂ​ല, സാ​ൽ​മി​യ, ഹ​വ​ല്ലി, കു​വൈ​ത്ത് സി​റ്റി, ഖൈ​ത്താ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ലി​റ​ങ്ങി. സം​സ്ഥാ​ന, ജി​ല്ല, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​രി​വു​ക​ൾ ന​ട​ന്ന​ത്. മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന അ​ബ്ബാ​സി​യ​യി​ൽ ഒ​രു കു​ടും​ബം റ​ഹീ​മി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ബോ​ക്സു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത് ശ്ര​ദ്ധേ​യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCFundraising
News Summary - fundraising for rahim
Next Story