ഫലസ്തീൻ ജനതക്ക് പൂർണ പിന്തുണ; ഗസ്സയിലെ സമാധാന ശ്രമങ്ങൾ കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികളെ കുവൈത്ത് സ്വാഗതം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയനുസരിച്ച്, സമഗ്രമായ വെടിനിർത്തലിൽ എത്തിച്ചേരാനും വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം അവസാനിപ്പിക്കാനുമുള്ള ചർച്ചകളും നടപടികളിൽ ഉൾപ്പെടുന്നു.
ഗസ്സയിലെ ദുരിതങ്ങൾ അവസാനിപ്പിക്കാനും പ്രാദേശിക സമാധാനം കൈവരിക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും പൂർണ പിന്തുണ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഗസ്സയിൽ ശാന്തത വീണ്ടെടുക്കുന്നതിനും നീതിയുക്തവും സമഗ്രവുമായ സമാധാനത്തിനുമായുള്ള അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അന്താരാഷ്ട്ര, പ്രാദേശിക നീക്കങ്ങളെ മന്ത്രാലയം പ്രശംസിച്ചു. അറബ് സമാധാന സംരംഭവും അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ച് കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള കുവൈത്തിന്റെ അചഞ്ചലമായ നിലപാടും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

