കുട്ടികളുടെ അവകാശ സംരക്ഷണത്തിൽ പൂർണ ശ്രദ്ധ -കുവൈത്ത് ആരോഗ്യമന്ത്രി
text_fieldsആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പീഡിയാട്രിക് കോൺഫറൻസിനെത്തിയവർക്കൊപ്പം
കുവൈത്ത് സിറ്റി: കുട്ടികളുടെ ആരോഗ്യ സംരക്ഷണ അവകാശങ്ങൾ, പ്രതിരോധ, രോഗശമന, പുനരധിവാസ സംരക്ഷണം എന്നിവ വർധിപ്പിക്കാനും സംരക്ഷിക്കാനും രാജ്യം ശ്രദ്ധാലുവാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു.
കുവൈത്ത് പീഡിയാട്രിക് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ സംരക്ഷണത്തിൽ കുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് പ്രധാനമാണ്.
ഈ പാതയിലെ ശ്രദ്ധേയമായ നേട്ടമാണ് സമ്മേളനമെന്നും കുട്ടികളുടെ ആരോഗ്യ പരിപാലന നയങ്ങളും പ്രോട്ടോകോളുകളും അപ്ഡേറ്റ് ചെയ്യുന്നതിനും ശാസ്ത്രീയ നടപടി സ്വീകരിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക ശിശുദിനാഘോഷത്തോടനുബന്ധിച്ചാണ് കോൺഫറൻസ്. കുവൈത്തിൽനിന്നും ഗൾഫ് മേഖലയിൽ നിന്നുമായി 500 പേർ പങ്കെടുക്കുന്നുണ്ട്. 65 പ്രഭാഷണങ്ങളും 16 വർക്ക് പേപ്പറുകളും അഞ്ചു പ്രത്യേക വർക്ക്ഷോപ്പുകളും അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

