Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്ത് ഇ​ന്ധ​ന...

രാ​ജ്യ​ത്ത് ഇ​ന്ധ​ന ഉ​പ​ഭോ​ഗം കൂ​ടു​ന്നു

text_fields
bookmark_border
Fuel consumption increasing in kuwait
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 26 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​വൈ​ത്ത് നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി പു​റ​ത്തു​വി​ട്ട വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ടി​ലാ​ണ് പു​തി​യ ക​ണ​ക്കു​ക​ള്‍.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യ​തും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തു​മാ​ണ് ഉ​പ​ഭോ​ഗം വ​ർ​ധി​ക്കാ​ൻ കാ​ര​ണം. ജ​ന​സം​ഖ്യ വ​ർ​ധ​ന​യി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​വും വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യും ഇ​ന്ധ​ന​ത്തി​ന്റെ ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം 4.46 ബി​ല്യ​ൺ ലി​റ്റ​റാ​ണ് കു​വൈ​ത്തി​ലെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം.

മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗ വ​ർ​ധ​ന​യാ​ണ് ഈ ​വ​ര്‍ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ണ്ണെ​ണ്ണ​യു​ടെ ഉ​പ​ഭോ​ഗ​വും 62 ശ​ത​മാ​നം ഉ​യ​ര്‍ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​ണ്ണെ​ണ്ണ​യു​ടെ വാ​ര്‍ഷി​ക വി​ൽ​പ​ന 108.8 ദ​ശ​ല​ക്ഷം ലി​റ്റ​റാ​യി​രു​ന്ന​ത് ഈ ​വ​ര്‍ഷം 176.6 ദ​ശ​ല​ക്ഷം ലി​റ്റ​റാ​യി ഉ​യ​ർ​ന്ന​താ​യി റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. അ​തി​നി​ടെ പ്രാ​ദേ​ശി​ക വി​പ​ണി​യി​ലേ​ക്കു​ള്ള മൊ​ത്തം ഇ​ന്ധ​ന വി​ൽ​പ​ന​യി​ലും 20 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuelkuwaitnews
News Summary - Fuel consumption increasing in kuwait
Next Story