കുവൈത്ത് സിറ്റി: 21ാമത് കുവൈത്ത് തിയറ്റർ ഫെസ്റ്റിവൽ ഡിസംബർ ഒന്നുമുതൽ പത്തുവരെ ദസ്മ തിയറ്ററിൽ നടക്കും. ബുധനാഴ്ച 'കുവൈത്ത് നാടകവേദിയിലെ പരീക്ഷണങ്ങൾ' എന്ന വിഷയത്തിൽ സിേമ്പാസിയവും മൂന്ന് നാടക ശിൽപശാലകളും നടക്കും. 'വസ്ത്ര രൂപകൽപനയുടെ അടിസ്ഥാനങ്ങൾ', 'രംഗപടത്തിലെ ഘടകങ്ങൾ', 'ശരീര ഭാഷ' എന്നീ തലക്കെട്ടുകളിലാണ് ശിൽപശാല. വ്യാഴാഴ്ച മുതലാണ് നാടകാവതരണങ്ങൾ. നാടക ശിൽപശാലകൾ കൈഫാൻ തിയറ്ററിലും ബാക്കി എല്ലാ പരിപാടികളും ദസ്മ തിയറ്ററുകളിലുമാണ് നടത്തുന്നത്.
ഡിസംബർ രണ്ടിന് ഫൈസൽ അൽ ഉബൈദ് രചനയും സംവിധാനവും നിർവഹിച്ച യൂത്ത് തിയറ്റർ ഗ്രൂപ്പിെൻറ 'ഫ്ലവേഴ്സ് ഗ്രേവ്സ്', ഡിസംബർ മൂന്നിന് ഫാത്തിയ അൽ അമീർ രചിച്ച് അലി അൽ ബലൂഷി സംവിധാനം ചെയ്ത പോപുലർ തിയറ്റർ ഗ്രൂപ്പിെൻറ 'ദി സിക്സ്ത് കോളം', ഡിസംബർ നാലിന് മർയം അൽ ഖല്ലാഫ് എഴുതി അബ്ദുല്ല അൽ മുസ്ലിം സംവിധാനം ചെയ്ത പീസ് ഗ്രൂപ്പിെൻറ 'ഫോബിയ', ഡിസംബർ അഞ്ചിന് അറബ് തിയറ്റർ ഗ്രൂപ്പിെൻറ അഹ്മദ് അൽ ബനായി എഴുതി സംവിധാനം ചെയ്ത 'അൽ മക്നൂക് ഹു ലോഫഡ്', ഡിസംബർ ആറിന് തിയട്രോ പ്രൊഡക്ഷൻ കമ്പനിക്കുവേണ്ടി ഫൗൽ അൽ ഫൈലകാവി എഴുതി ഷംലാൽ ഹാനി സംവിധാനം ചെയ്ത 'അൽ ബർവ', ഡിസംബർ ഏഴിന് അറബ് ഗൾഫ് തിയറ്റർ അവതരിപ്പിക്കുന്ന തഗ്രീദ് അൽ ദാവൂദ് എഴുതി ഇൗസ അൽ ഹമർ സംവിധാനം ചെയ്ത 'ക്ലൗൺസ് വാണ്ടഡ്', ഡിസംബർ എട്ടിന് ഫ്രാേങ്കാ തിയറ്റർ പ്രൊഡക്ഷെൻറ ബാനറിൽ സഇൗദ് മുഹമ്മദ് സഇൗദ് എഴുതി ഡോ. മിശ്അൽ അൽ സാലിം സംവിധാനം ചെയ്ത 'വൈറ്റ് ഡെത്ത്', ഡിസംബർ ഒമ്പതിന് കുവൈത്തി തിയറ്റർ ഗ്രൂപ്പിന് കീഴിൽ മർയം നസീർ എഴുതി ബദർ അൽ ശുെഎബി സംവിധാനം ചെയ്ത 'ദി നൈൻത് അവർ' എന്നീ നാടകങ്ങൾ അരങ്ങേറും.