സിറിയയിൽ മൊബൈൽ ഹെൽത് സെൻറർ തുടങ്ങി കുവൈത്ത്
text_fieldsകുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി സിറിയയിൽ തുടങ്ങിയ മൊബൈൽ ഹെൽത് സെൻറർ
കുവൈത്ത് സിറ്റി: വടക്കൻ സിറിയയിലെ ഒന്നേകാൽ ലക്ഷം പേർക്ക് പ്രയോജനം ചെയ്യുന്ന മൊബൈൽ ഹെൽത് സെൻററുകൾ സ്ഥാപിച്ച് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി.
മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് മൊബൈൽ ക്ലിനിക്ക് സഹായിക്കുമെന്ന് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി മെഡിക്കൽ സർവിസ് വകുപ്പ് മേധാവി മൻഹൽ അൽ ഇനീസി പറഞ്ഞു.
അലപ്പോ, അൽ ബാബ് പ്രദേശങ്ങളിലുള്ളവർക്കാണ് പ്രയോജനപ്പെടുക. ആഭ്യന്തര സംഘർഷത്തെത്തുടർന്ന് അഭയാർഥികളാകേണ്ടി വന്നവർക്ക് ചികിത്സാകേന്ദ്രങ്ങളുടെ അഭാവം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
ഡെൻറൽ ക്ലിനിക്ക്, വുമൻസ് ഹെൽത് ക്ലിനിക്ക്, ജനറൽ മെഡിസിൻ, ചിൽഡ്രൻസ് ക്ലിനിക്ക്, ലാബ്, ഫാർമസി, അടിയന്തര കേസുകൾക്കായി ഫസ്റ്റ് എയ്ഡ് റൂം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ക്ലിനിക്ക്. ഒന്നേകാൽ ലക്ഷം പേർ അധിവസിക്കുന്ന മേഖലയിലാണ് സ്ഥാപിക്കുന്നതെങ്കിലും ഒരാഴ്ച 3000 പേർ എന്ന തോതിൽ വർഷത്തിൽ 36000 പേർക്കാണ് സേവനം നൽകാൻ കഴിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

