ജസീറ എയർവേസ് ബൈറൂത് സർവിസ് ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: ജസീറ എയർവേസ് കുവൈത്തിൽനിന്ന് ബൈറൂത്തിലേക്കുള്ള വിമാന സർവിസ് ബുധനാഴ്ച പുനരാരംഭിക്കും. ബുധൻ, ശനി ദിവസങ്ങളിലാണ് സർവിസ്.
കുവൈത്തിൽനിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന വിമാനം രാത്രി 10.10ന് ബൈറൂത്തിലെത്തും. രാത്രി 11.10ന് അവിടെനിന്ന് കുവൈത്തിലേക്ക് തിരിക്കും. 1.45ന് കുവൈത്തിലെത്തും. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് ഇപ്പോൾ പോകാൻ കഴിയുക. 40 കിലോ ആണ് ബാഗേജ് അനുവദിക്കുന്നത്. ഇപ്പോൾ കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ അവർക്ക് പോയി വരാനാകില്ല.ആഗസ്റ്റ് ഒന്നുമുതലാണ് വിദേശികളുടെ പ്രവേശന വിലക്ക് നീക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

