സൗഹൃദ വേദി സാൽമിയ ‘സൗഹൃദ ഇഫ്താർ സ്നേഹ സംഗമം’
text_fieldsസൗഹൃദ വേദി സാൽമിയ ‘സൗഹൃദ ഇഫ്താർ സ്നേഹ സംഗമത്തിൽ’ ഫൈസൽ മഞ്ചേരി
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സൗഹൃദ വേദി സാൽമിയ ‘സൗഹൃദ ഇഫ്താർ സ്നേഹ സംഗമം’ സാൽമിയ ന്യൂ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി ഇഫ്താർ സ്നേഹ സന്ദേശം നൽകി.
ആരാധനകളുടെ ആത്മാവ് സൂക്ഷ്മാലുക്കളായ മനുഷ്യരെ വാർത്തെടുക്കയാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ മനസ്സുകൾ കൂടുതൽ അകന്നു കൊണ്ടിരിക്കുന്ന സമകാലീന കാലഘട്ടത്തിൽ ഇത്തരം സൗഹൃദ കൂട്ടായ്മകൾക്കും, സൗഹൃദ സംഗമങ്ങൾക്കും പ്രസക്തി ഏറി വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗഹൃദ വേദി സാൽമിയ സൗഹൃദ ഇഫ്താർ സ്നേഹ സംഗമ സദസ്സ്
വിഭജന ശ്രമങ്ങളെ സ്നേഹം കൊണ്ട് ചെറുത്തു തോൽപിക്കണമെന്ന് കാർമൽ മലങ്കര ഇവ്ഞ്ചലിക്കൽ ചമച്ച് വെരി.റവറണ്ട് പ്രജീഷ് മാത്യു അഭിപ്രായപ്പെട്ടു. സൗഹൃദ വേദി സാൽമിയ എക്സിക്യൂട്ടവ് അംഗം ഷിബു ഹർഷൻ ചെറുപ്പകാലത്തെ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡണ്ട് മുഹമ്മദ് ഷിബ് ലി ആശംസ നേർന്നു.
ഇഫാ നജീബ് , അമീൻ അബ്ദുൽ അസീസ് എന്നിവർ 'ഖുർആനിൽ നിന്ന്' അവതരിപ്പിച്ചു. സൗഹൃദ വേദി സെക്രട്ടറി അനീഷ ജേക്കബ് സ്വാഗതവും ജനറൽ കൺവീനർ അമീർ കാരണത്ത് നന്ദിയും പറഞ്ഞു.
ആസിഫ് വി ഖാലിദ്, റിഷ്ദിൻ അമീർ, താജുദ്ധീൻ,ആസിഫ് പാലക്കൽ,സഫ്വാൻ നിസ്താർ, ദിൽഷാദ്, ജഹാൻ, നജീബ് എംപി, നാസർ മടപ്പള്ളി,നിസ്സാർ റഷീദ്, സാജിദ് വി, നാസർ പാതിയാരത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

