സൗഹൃദ സന്ദേശം പകർന്ന് സൗഹൃദവേദി ക്രിസ്മസ്-പുതുവത്സര സംഗമം
text_fieldsഅബ്ബാസിയ സൗഹൃദവേദി ക്രിസ്മസ്-പുതുവത്സര സംഗമത്തിൽ താജുദ്ദീൻ മദീനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സൗഹൃദത്തിന്റെയും ഒരുമയുടെയും സൗഹൃദ സന്ദേശം പകർന്ന് അബ്ബാസിയ സൗഹൃദവേദി ക്രിസ്മസ്-പുതുവത്സര സംഗമം. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ താജുദ്ദീൻ മദീനി മുഖ്യപ്രഭാഷണം നടത്തി.
മനുഷ്യരെയും മതങ്ങളെയും ഹൃദയവിശാലതയോടെ സ്വീകരിച്ച ഇന്ത്യ സഹസ്രാബ്ദങ്ങളിലൂടെ നേടിയെടുത്ത മതമൈത്രി കാത്തുസംരക്ഷിക്കണമെന്ന് അദ്ദേഹം ഉണർത്തി.
സൗഹൃദവേദി ക്രിസ്മസ്-പുതുവത്സര സംഗമ സദസ്സ്
മനസ്സുകളില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ പാകുന്നവരെ അകറ്റിനിര്‍ത്തണം. മനുഷ്യന് പരസ്പരം അടുക്കാനാണ്, അകലാനല്ല ശ്രമിക്കേണ്ടത്. മറ്റുള്ളവരെ അറിയാനും അംഗീകരിക്കാനുമുള്ള മനസ്സാണ് മാനവരാശിയുടെ ആവശ്യം. ആഘോഷങ്ങളുടെ പ്രസക്തിയും അതിലാണെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദവേദി അബ്ബാസിയ ഏരിയ പ്രസിഡന്റ് നിബിൻ തോമസ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് ഷാ അലി, ഏരിയ വൈസ് പ്രസിഡന്റ് അനീസ് ഫാറൂഖി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബിനോയ് രഘുവരന്, മുനീര്‍ കരൂപ്പടന്ന എന്നിവർ ഗാനം ആലപിച്ചു.
കെ.വി.അബ്ദുൽ ഹമീദ് സ്വാഗതവും സൗഹൃദവേദി അബ്ബാസിയ ഏരിയ ട്രഷറർ അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു. സൗഹൃദവേദി കൺവീനർ പി.കെ. ഹുസൈന് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

