സൗഹൃദ വേദി ക്രിസ്മസ്, ന്യൂ ഇയർ സൗഹൃദ സായാഹ്നം
text_fieldsസൗഹൃദ വേദി ഫഹാഹീൽ, അബൂഹലീഫ ഏരിയ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ഫൈസൽ
മഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സൗഹൃദ വേദി ഫഹാഹീൽ, അബൂഹലീഫ ഏരിയകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ സൗഹൃദ സായാഹ്നവും സംഗീതവിരുന്നും സംഘടിപ്പിച്ചു.
കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു. മത വർഗ ജാതി ഭേദമന്യേ എല്ലാവിഭാഗം മനുഷ്യരെയും സ്നേഹിക്കാനും അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനും കഴിയുന്ന മനുഷ്യരായി നാം മാറണമെന്നും ഏതൊരാൾക്കും നിർഭയമായി തന്റെ വിശ്വാസമനുസരിച്ചു ജീവിക്കാനും അവന്റെ ആഘോഷങ്ങളിൽ ഏർപ്പെടാനുമുള്ള സ്ഥിതിവിശേഷം ഇന്ത്യാരാജ്യത്ത് സംജാതമാവണമെന്നും അദ്ദേഹം ഉണർത്തി.
ഫഹാഹീൽ സൗഹൃദ വേദി പ്രസിഡന്റ് സജി ജോർജ് അധ്യക്ഷത വഹിച്ചു.
അനിയൻ കുഞ്ഞു പാപ്പച്ചൻ ആശംസ നേർന്നു. ‘ഗൾഫ് മാധ്യമം’ സിങ് കുവൈത്ത് വിജയി രോഹിത്ത് എസ് നായർ, സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി അവാർഡ് ജേതാവ് ജീവ ജിഗു സദാശിവൻ എന്നിവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ കൈമാറി. മഹ്നാസ് മുസ്തഫ, ഉസാമ അബ്ദുൽ റസാഖ് എന്നിവർ പുരസ്കാരങ്ങൾ കൈമാറി. രോഹിത്ത് എസ് നായർ, ജീവ ജിഗു, വാജിദ് എന്നിവർ നയിച്ച ഗാനവിരുന്നും അരങ്ങേറി.
സൗഹൃദവേദി അബുഹലീഫ പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതവും ഫഹാഹീൽ സെക്രട്ടറി സജിത്ത് ബാബു നന്ദിയും പറഞ്ഞു.
അഹമ്മദ്, ഫൈസൽ, നിഹാദ്, രഞ്ജിത്ത്, ഷംസീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

