ഫ്രണ്ട്സ് ഓഫ് മേരി വനിത ദിനാഘോഷം
text_fieldsഫ്രണ്ട്സ് ഓഫ് മേരി വനിതാദിനാഘോഷം റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ പോഷക സംഘടനയായ ‘ഫ്രണ്ട്സ് ഓഫ് മേരി’ (എഫ്.ഒ.എം) വനിതാദിനം ആഘോഷിച്ചു. ‘മഴവില്ലഴകിൽ അമ്മപ്പകൽ’ എന്ന പേരിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ കലാ-സാഹിത്യ മത്സരങ്ങളും നടന്നു. എഫ്.ഒ.എം പ്രസിഡൻറ് ആനി കോശി അധ്യക്ഷത വഹിച്ചു. റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം ചെയ്തു.
കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസ്, ആനിമേറ്റർ ജോർജ് മാത്യു, പ്രോഗ്രാം കൺവീനർ ജിഷ ജോൺ എന്നിവർ ആശംസകൾ നേർന്നു. സ്തുത്യർഹ സേവനങ്ങളെ മാനിച്ച് മുതിർന്ന അംഗം മോളി ഫ്രാൻസിസിന് ചടങ്ങിൽ ‘സാന്റ മരിയ മഹതി പുരസ്കാർ-2025’ സമ്മാനിച്ചു. സെക്രട്ടറി ജോയിസ് ജിമ്മി സ്വാഗതവും ട്രഷറർ സാനു അനിഷ് നന്ദിയും പറഞ്ഞു. അനിജ നിബു സമ്മേളനം ഏകോപിപ്പിച്ചു. എഫ്.ഒ.എം എക്സിക്യുട്ടിവ് അംഗങ്ങളായ ഡോളി, ലിൻഡ, നുഷ, പ്രിൻസി, ഷീല, സുജ, ജെയ്സി, വത്സ എന്നിവർ നേതൃത്വം നൽകി.

