ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി മെഡിക്കൽ ക്യാമ്പ്
text_fieldsഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി മെഡിക്കൽ ക്യാമ്പ് ഡോ. ഒ.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി ബദർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫർവാനിയ ബദർ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ ഫ്രണ്ട്സ് ഓഫ് കെ ഡി ഡി പ്രസിഡന്റ് വി.റഷീദ് അധ്യക്ഷത വഹിച്ചു.
ഡോ. ഒ.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.ഡി.ഡി കമ്പനി അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജർ ആർലി റൊസാരിയോ, ബദർ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്, നവാസ് കുന്നുംകൈ, അൻവർ കെ. പി.ബി എന്നിവർ സംസാരിച്ചു.
ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡിയുടെ ഉപഹാരം ആർലി റൊസാരിയോ ബദർ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖിന് കൈമാറി. പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുൽ റഹീം സ്വാഗതവും, മഹമൂദ് പെരുമ്പ നന്ദിയും പറഞ്ഞു.
മധുസൂദനൻ നായർ, എൻ. ശങ്കർലാൽ, അഷറഫ് മണക്കടവൻ, ഫവാസ്, യൂസഫ്, ബിസ്മീർ, സകരിയ, മുഹമ്മദ് ബാവ, മഹേഷ്, ഇബ്രാഹിം, മനൂപ്, ഹഷ്മത്, രാജേഷ്, മൊയ്തീൻ, ഷാജഹാൻ പാലാറ, ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

