Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്രണ്ട്‌സ് ഓഫ്...

ഫ്രണ്ട്‌സ് ഓഫ് കെ.ഡി.ഡി പതിനാറാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

text_fields
bookmark_border
ഫ്രണ്ട്‌സ് ഓഫ് കെ.ഡി.ഡി പതിനാറാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
cancel
camera_alt

ഫ്രണ്ട്‌സ് ഓഫ് കെ.ഡി.ഡി പതിനാറാം വാർഷികം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കെ.ഡി.ഡി പതിനാറാം വാർഷികം മംഗഫ് കല ഓഡിറ്റോറിയത്തിൽ ചടങ്ങ് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ അൻവർ കെ.പി.ബി അധ്യക്ഷത വഹിച്ചു. കോയ വളപ്പിൽ, മധുസൂദനൻ നായർ, അഷറഫ് മണക്കടവൻ, എൻ ശങ്കർലാൽ, മഹമൂദ് പെരുമ്പ, ഹസ്സൻ ബല്ലാകടപ്പുറം, യൂസഫ് നൗഫൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മധുസൂദനൻ നായർ വാർഷിക റിപ്പോർട്ടും അഷറഫ് മണക്കടവൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റഷീദ് വി കല്ലൂർ സ്വാഗതവും ഇബ്രാഹിം തിരുവട്ടൂർ നന്ദിയും പറഞ്ഞു.

പ്ലസ് ടു, സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ കുവൈത്തിൽ നിന്നും ഉന്നത വിജയം നേടിയ ഫ്രണ്ട്‌സ് ഓഫ് കെ.ഡി.ഡി അംഗങ്ങളുടെ കുട്ടികളായ ജിയാ ജോബി പെരിഞ്ചേരി, സുദേവ് ഷൈജു ഭാസ്കരൻ, കുവൈത്തിൽ നടന്ന ഫിറ്റ്നസ് ചലഞ്ച് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഫ്രണ്ട്‌സ് ഓഫ് കെ.ഡി.ഡി അംഗം ആനന്ദ് ഉണ്ണികൃഷ്ണൻ എന്നിവർക്ക് ഉപഹാരം നൽകി.

മുബാറക് അൽ റഷീദ്, റൗഫ് തളിപ്പറമ്പ, കെ.ഡി.ഡി ജീവനക്കാരായ ഗഫൂർ, നൗഷാദ്, അബൂബക്കർ എന്നിവർ ഗാനമാലപിച്ചു. വി.ഫവാസ്, കുഞ്ഞി അരിയിൽ, ദയാനന്ദ് പയ്യോളി, കബീർ കാഞ്ഞങ്ങാട്, നാസർ പട്ടുവം, വി.സജാസ്, ശംസുദ്ധീൻ, മുഹമ്മദ്‌, മനൂപ്, മഹേഷ്‌, സുധീഷ്, മൊയ്തീൻ, നാസർ മലപ്പുറം, സലീം, ആസിഫ്, രാജേഷ്, നിജീഷ്, സജീഷ്, ബൈജു, മുരളി, മോൺസൺ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversaryprogramsFriends of KDD
News Summary - Friends of KDD celebrated its 16th anniversary with programs
Next Story