ഫോക് വനിത വേദി ഭാരവാഹികൾ
text_fieldsസജിജ മഹേഷ്, ശ്രീഷ ദയാനന്ദൻ, മിനി മനോജ്
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) വനിത വേദി 13ാമത് വാർഷിക ജനറൽ ബോഡി യോഗം ഓൺലൈനായി നടന്നു.
വനിത വേദി ചെയർപേഴ്സൻ രമ സുധീർ അധ്യക്ഷത വഹിച്ചു. ഫോക് ആക്ടിങ് പ്രസിഡൻറ് എൻ.കെ. ബിജു ഉദ്ഘാടനം നിർവഹിച്ചു.
അമൃത മഞ്ജീഷ് അനുശോചന പ്രമേയവും ജോ. കൺവീനർ കവിത പ്രണീഷ് പ്രവർത്തന റിപ്പോർട്ടും ജോ. ട്രഷറർ സജിജ മഹേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ: സജിജ മഹേഷ് (ചെയർ.), അമൃത മഞ്ജീഷ് (വൈസ് ചെയർ.), ശ്രീഷ ദയാനന്ദൻ (ജന. കൺ.), അപർണ രാഹുൽ (ജോ. കൺ.), മിനി മനോജ് (ട്രഷ.), നിവേദിത സത്യൻ (ജോ. ട്രഷ.).
ഫോക് ജനറൽ സെക്രട്ടറി പി. ലിജീഷ്, ട്രഷറർ മഹേഷ് കുമാർ, രക്ഷാധികാരി ജി.വി. മോഹനൻ, ഉപദേശക സമിതി അംഗം കെ.ഇ. രമേശ്, വൈസ് പ്രസിഡൻറുമാരായ ഹരിപ്രസാദ്, യു.കെ. രാജേഷ് ബാബു, അഡ്മിൻ സെക്രട്ടറി സേവിയർ ആൻറണി, മെംബർഷിപ് സെക്രട്ടറി സുജേഷ്, ചാരിറ്റി സെക്രട്ടറി ഹരി കെ. നമ്പ്യാർ, സ്പോർട്സ് സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൻ മിനി മനോജ് സ്വാഗതവും സജിജ മഹേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

