ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ ലീഡേഴ്സ് മീറ്റ്
text_fieldsഫോക്ക് ലീഡേഴ്സ് മീറ്റിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) എക്സിക്യുട്ടിവ് അംഗങ്ങൾക്കായി ‘ബോധി -2K26’ എന്ന പേരിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി (സീനിയർ) സ്കൂളിൽ നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഫോക്ക് ട്രഷറർ സൂരജ് കെ.വി, വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ് എന്നിവർ സംസാരിച്ചു.
മുൻ പ്രസിഡന്റുമാരായ ജിതേഷ് എം.പി, ലിജീഷ് പി എന്നിവർ സംഘടന ഭരണഘടനയെ കുറിച്ചുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു.
ലീഡർഷിപ് സ്കിൽ എന്ന വിഷയത്തിൽ ഇല്യാസ് ജതിയേരി, പബ്ലിക്ക് സ്പീകിങ് ആൻഡ് കോൺഫിഡൻസ് എന്ന വിഷയത്തിൽ മോളി ദിവാകരൻ എന്നിവർ ക്ലാസുകളെടുത്തു.
ജനറൽ സെക്രട്ടറി ശ്രീഷിൻ എം.വി സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ പ്രമോദ് വി.വി നന്ദിയും രേഖപ്പെടുത്തി. ഫോക്ക് ജോയന്റ് ട്രഷറർ പ്രമോദ് വി.വി, അഡ്മിൻ സെക്രട്ടറി മഹേഷ് കുമാർ, മെംബർഷിപ് സെക്രട്ടറി ദയാനന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നാഷ് വർഗീസ്, രജീഷ് കണ്ടോത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

