ഫ്രണ്ട്സ് ഓഫ് കണ്ണൂർ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsസമ പാർക്കർ, ധ്രുവ് കിഷോർ, ശ്രീഹരണി, മോഹനിഷ് ബലമുരുഗൻ, സുധാൻഷു മുളുക, ദേവപ്രിയ ദീപക് , നിരഞ്ജന അനൂപ്
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അബ്ബാസിയ യൂനിറ്റ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഫോക് പ്രസിഡന്റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്തു. അബ്ബാസിയ യൂനിറ്റ് കൺവീനർ പ്രജിത്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഫോക്ക് ജനറൽ സെക്രട്ടറി യു.കെ. ഹരിപ്രസാദ്, ട്രഷറർ കെ.വി. സൂരജ്, വൈസ് പ്രസിഡന്റുമാരായ ദിലീപ്, എൽദോ ബാബു, ഫോക് വനിതാവേദി ചെയർപേഴ്സൻ ഷംന വിനോജ്, അബ്ബാസിയ യൂനിറ്റ് ട്രഷറർ ജോസഫ് മാത്യു, ബാലവേദി കൺവീനർ അവന്തിക മഹേഷ് എന്നിവർ സംസാരിച്ചു. 12 വയസ്സിനു താഴെയുള്ളവർക്കും 12ന് മുകളിൽ പ്രായമുള്ളവർക്കുമായി നടത്തിയ മത്സരത്തിൽ 120 മത്സരാർഥികൾ പങ്കെടുത്തു.
അനിത രാജേന്ദ്രൻ, ജേക്കബ് ഉമ്മൻ എന്നിവരുടെ നേതൃത്വത്തിൽ ആറ് ആർബിറ്റർമാർ ചേർന്ന് മത്സരം നിയന്ത്രിച്ചു. 12ന് താഴെയുള്ള വിഭാഗത്തിൽ സമ പാർക്കർ, ധ്രുവ് കിഷോർ, ശ്രീഹരണി അനന്ദകണ്ണൻ എന്നിവരും 12നു മുകളിലുള്ളവരുടെ വിഭാഗത്തിൽ മിഥിലേഷ് രഞ്ജിത്കുമാർ, മോഹനിഷ് ബലമുരുഗൻ, സുധാൻഷു മുളുക എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾക്ക് കാഷ് അവാർഡും മെഡലും പ്രശസ്തിപത്രവും നൽകി. മത്സരത്തിൽ പങ്കെടുത്ത ഫോക്ക് അംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച ദേവപ്രിയ ദീപക്, നിരഞ്ജന അനൂപ് എന്നിവർക്ക് പ്രത്യേക ഉപഹാരവും കൈമാറി.

