ആശയ സംവാദത്തിന്റെ സൗഹൃദനാളുകൾ: പൊതുസമ്മേളനം 14ന്
text_fieldsവി.ടി. അബ്ദുള്ള കോയ തങ്ങൾ, അലിയാർ ഖാസിമി
കുവൈത്ത് സിറ്റി: ആശയ സംവാദത്തിന്റെ സൗഹൃദനാളുകൾ എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന കാമ്പയിനിന്റെ പൊതുസമ്മേളനം ഈമാസം 14ന് നടക്കും. സെപ്റ്റംബർ 15 മുതൽ ഒരു മാസമായി നടന്നുവന്നിരുന്ന വൈവിധ്യമാർന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനമായാണ് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്.
കുവൈത്ത് സിറ്റിയിലുള്ള മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വി.ടി. അബ്ദുള്ള കോയ തങ്ങൾ, പണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ് അലിയാർ ഖാസിമി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
കെ.ഐ.ജി. പ്രസിഡന്റ് പി.ടി. ശരീഫ്, വൈസ് പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, കൺവീനർ സിറാജ് സ്രാമ്പിക്കൽ, അബ്ദു റസാഖ് നദ്വി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

