Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗഹൃദ ഫുട്​ബാൾ: ...

സൗഹൃദ ഫുട്​ബാൾ: കുവൈത്തിന്​ ഏഴു​ ഗോൾ തോൽവി

text_fields
bookmark_border
സൗഹൃദ ഫുട്​ബാൾ:  കുവൈത്തിന്​ ഏഴു​ ഗോൾ തോൽവി
cancel
camera_alt

കു​വൈ​ത്ത്, ചെ​ക്​​ റി​പ്പ​ബ്ലി​ക്​ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ 

കു​വൈ​ത്ത്​ സി​റ്റി: സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത്​ ശ​ക്ത​രാ​യ ചെ​ക്​ റി​പ്പ​ബ്ലി​ക്കി​നോ​ട്​ ഏ​ഴു​ ഗോ​ളി​ന്​ പ​രാ​ജ​യ​പ്പെ​ട്ടു. ക​ടു​ത്ത ത​ണു​പ്പി​നെ​യും മു​ൻ​നി​ര ടീ​മു​ക​ളി​ലൊ​ന്നി​നെ​യും അ​തി​ജീ​വി​ക്കാ​ൻ കു​വൈ​ത്ത്​ ടീ​മി​െൻറ ആ​വ​നാ​ഴി​യി​ലെ അ​സ്​​ത്ര​ങ്ങ​ൾ മ​തി​യാ​കാ​തെ വ​ന്നു.

പ്ര​തി​രോ​ധം ക​ന​പ്പി​ച്ച്​ തു​ട​ക്ക​ത്തി​ൽ പി​ടി​ച്ചു​നി​ന്ന കു​വൈ​ത്ത്​ ആ​ദ്യ ഗോ​ൾ വ​ഴ​ങ്ങു​ന്ന​ത്​ 26ാം മി​നി​റ്റി​ലാ​ണ്. ആ​േ​ൻ​റാ​ണി​ൻ ബ​റാ​ക്​ ആ​ണ്​ ഗോ​ൾ വേ​ട്ട​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. മാ​ന്യ​മാ​യ തോ​ൽ​വി​യു​മാ​യി മ​ട​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി ക​ളി മു​ന്നേ​റ​വെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ 44ാം മി​നി​റ്റി​ൽ ജാ​ക്കൂ​ബ്​ പെ​സെ​ക്​ ര​ണ്ടാം ഗോ​ൾ നേ​ടി. 46ാം മി​നി​റ്റി​ൽ മൂ​ന്ന്​ സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​നു​മാ​യി ത​ന്ത്രം മാ​റ്റാ​ൻ ശ്ര​മി​ച്ച കു​വൈ​ത്തി​ന്​ പി​ഴ​ച്ചു.

തൊ​ട്ട​ടു​ത്ത നി​മി​ഷ​ത്തി​ൽ ത​ന്നെ ജാ​ക്കൂ​ബ്​ പെ​സ​കി​ലൂ​ടെ ചെ​ക്ക്​ ലീ​ഡ്​ ഉ​യ​ർ​ത്തി. 56ാം മി​നി​റ്റി​ൽ തോ​മ​സ്​ സൂ​സ​ക്​ നാ​ലാം ഗോ​ളും 60ാം മി​നി​റ്റി​ൽ ഫി​ലി​പ്​​ നൊ​വാ​ക്​ അ​ഞ്ചാം ഗോ​ളും 83ാം മി​നി​റ്റി​ൽ ജാ​ൻ സി​കോ​റ ആ​റാം ഗോ​ളും 88ാം മി​നി​റ്റി​ൽ ജാ​ൻ സി​കോ​റ ത​ന്നെ ഏ​ഴാം ഗോ​ളും നേ​ടി പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

ക​ടു​പ്പ​മേ​റി​യ കാ​ലാ​വ​സ്ഥ​യെ​യും ശ​ക്ത​മാ​യ എ​തി​രാ​ളി​ക​ളെ​യും വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ത്താ​ണ്​ കു​വൈ​ത്ത്​ ടീം ​ചെ​ക്​​ റി​പ്പ​ബ്ലി​​ക്കി​ലേ​ക്ക്​ വി​മാ​നം ക​യ​റി​യ​ത്. 15ന്​ ​ലി​േ​ത്വ​നി​യ​ക്ക്​ എ​തി​രെ​യും കു​വൈ​ത്ത്​ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കു​ന്നു​ണ്ട്. ​ഫി​ഫ വി​ല​ക്ക്​ കാ​ര​ണം ര​ണ്ടു​വ​ർ​ഷം അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന കു​വൈ​ത്ത്​ വി​ല​ക്ക്​ നീ​ങ്ങി സ​ജീ​വ​മാ​യ ഘ​ട്ട​ത്തി​ലാ​ണ്​ കോ​വി​ഡ്​ മൈ​താ​ന​ങ്ങ​ൾ​ക്ക്​ പൂ​ട്ടി​ട്ട​ത്.

അ​ടു​ത്ത​വ​ർ​ഷം കൂ​ടു​ത​ൽ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ അ​സോ​സി​യേ​ഷ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. പ്ര​തി​ഭ​യു​ള്ള താ​ര​ങ്ങ​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ച ഫ​ലം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്​ മ​ത്സ​ര പ​രി​ച​യ​ത്തി​െൻറ കു​റ​വാ​ണ്.

ഇ​ത്​ പ​രി​ഹ​രി​ക്കാ​നാ​ണ്​ കൂ​ടു​ത​ൽ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ കു​വൈ​ത്ത്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait football
News Summary - Friendly football: Kuwait loses by seven goals
Next Story