Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്രൈഡേ മാർക്കറ്റ്​...

ഫ്രൈഡേ മാർക്കറ്റ്​ വീണ്ടും തുറന്നു; ആദ്യദിനം തിരക്ക്​ കുറവ്

text_fields
bookmark_border
ഫ്രൈഡേ മാർക്കറ്റ്​ വീണ്ടും തുറന്നു;   ആദ്യദിനം തിരക്ക്​ കുറവ്
cancel
camera_alt

 ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ്​ വ്യാ​ഴാ​ഴ്​​ച വീ​ണ്ടും തു​റ​ന്ന​പ്പോ​ൾ

കു​വൈ​ത്ത്‌ സി​റ്റി: തി​ര​ക്കേ​റു​ക​യും ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടാ​തി​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ അ​ട​ച്ച ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ്​ വ്യാ​ഴാ​ഴ്​​ച വീ​ണ്ടും തു​റ​ന്നു. ആ​ദ്യ​ദി​വ​സം തി​ര​ക്ക്​ കു​റ​വാ​യി​രു​ന്നു.അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്​​ച തി​ര​ക്ക്​ കൂ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മാ​ർ​ച്ചി​ൽ അ​ട​ച്ച ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ്​ ജൂ​ലൈ പ​ത്തി​ന്​ വീ​ണ്ടും തു​റ​ന്നെ​ങ്കി​ലും തി​ര​ക്കേ​റു​ക​യും ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടാ​തി​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ അ​ന്നു​ത​ന്നെ വീ​ണ്ടും അ​ട​ക്കു​ക​യാ​യി​രു​ന്നു.

കു​വൈ​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും ജ​ന​കീ​യ​വു​മാ​യ വി​പ​ണി​യാ​യ സൂ​ഖ് അ​ൽ ജു​മു​അ (ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ്) കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രു​മാ​ണ്​ ഏ​റെ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. നാ​ട്ടു ച​ന്ത​ക​ളെ ഓ​ര്‍മി​പ്പി​ക്കു​ന്ന ഇൗ ​തു​റ​ന്ന വി​പ​ണി മൊ​ട്ടു​സൂ​ചി മു​ത​ല്‍ വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ മി​ക്ക​വാ​റും സാ​ധ​ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കു​ന്ന​താ​ണ്. കോ​വി​ഡ്​ സു​ര​ക്ഷ​ക്കാ​യി ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ്​ മാ​ർ​ക്ക​റ്റ്​ വീ​ണ്ടും തു​റ​ന്ന​ത്. സ്​​റ്റാ​ളു​ക​ളും ഇ​റ​ക്കു​മ​തി ചെ​യ്​​ത മു​ഴു​വ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളും അ​ണു​വി​മു​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സി​െൻറ സ​ഹാ​യ​മു​ണ്ടാ​വും. 37.5 ഡി​ഗ്രി​ക്ക്​ മു​ക​ളി​ൽ താ​പ​നി​ല​യു​ള്ള​വ​രെ​യും മാ​സ്​​കും ക​യ്യു​റ​യും ധ​രി​ക്കാ​ത്ത​വ​രെ​യും അ​ക​ത്തേ​ക്ക്​ ക​ട​ത്തി​വി​ടു​ന്നി​ല്ല.

Show Full Article
TAGS:Friday market reopens kuwait news gulf news 
Next Story