ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് ക്രിക്കറ്റ് ലീഗ്: ജാ ബ്രദേഴ്സ് ടീം ജേതാക്കൾ
text_fieldsജേതാക്കളായ ജാ ബ്രദേഴ്സ് ടീം ട്രോഫിയുമായി
കുവൈത്ത് സിറ്റി: ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് ക്രിക്കറ്റ് ലീഗ് സീസൺ-9 ൽ ജാ ബ്രദേഴ്സ് ടീം ജേതാക്കൾ. അബൂഹലീഫ അൽഘാനീം ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ പവർ ലയൺസിനെ തോൽപ്പിച്ചാണ് കിരീടനേട്ടം. ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി ജാ ബ്രദേഴ്സിലെ ബാദുഷ തെരഞ്ഞെടുക്കപ്പെട്ടു.
ലൂസേസ് ഫൈനലിൽ എസ്.സി.സി ടീമിനെ പരാജയപ്പെടുത്തി സ്റ്റാർ ടൈഗേഴ്സ് ടീം സെക്കൻഡ് റണ്ണർ അപ്പായി. ഈ ടീമിലെ സയ്യദ് ഷാ റിയാസ് പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.
സ്റ്റാർ ടൈഗേഴ്സ് ടീമിലെ ഹഫീസ് ഷെയ്ഖ് ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്റ്സ്മാനും ആയി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച വ്യക്തിഗത ബാറ്റിങ് പ്രകടനം ജാ ബ്രദേഴ്സ് ടീമിലെ സദ്ദാം, വ്യക്തിഗത ബൗളിങ് പ്രകടനത്തിന് എസ്.സി.സി ടീമിലെ ഭരത്, ബൗളറായി ഗോര ടോ അലി, വിക്കറ്റ് കീപ്പറായി സാദിഖ് ബാഷ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള ട്രോഫിയും മെഡലും കാഷ് പ്രൈസും സിറ്റി ക്ലിനിക് ഗ്രൂപ് ജനറൽ മാനേജർ സതീഷ് , ഫഹാഹീൽ ക്ലിനിക് മാനേജർ കിരൺ എന്നിവർ വിതരണം ചെയ്തു.
എസ്.സി.സി ക്രിക്കറ്റ് ഓഫിഷ്യൽസ് മുഹമ്മദ് ഷെരീഫ്, നിതിൻ ഫ്രാൻസിസ്, മനുമോൻ ഗോപിനാഥൻ, പ്രകാശ്, പരന്താമൻ, അജയ്, ശരവണൻ ,ഷാഫി, ദീപു, ഷിബു, അബ്ദുൽഖഹാബ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

