Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ കുവൈത്തിൽ; എട്ട് കരാറുകളിൽ ഒപ്പുവെച്ചു

text_fields
bookmark_border
പ്രതിരോധം, വ്യോമയാനം, കൃത്രിമബുദ്ധി, നിക്ഷേപം, കാൻസർ ചികിത്സ എന്നീ മേഖലകളിലെ കരാറുകൾ
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ കുവൈത്തിൽ; എട്ട് കരാറുകളിൽ ഒപ്പുവെച്ചു
cancel

കുവൈത്ത് സിറ്റി: പ്രതിരോധം, വ്യോമയാനം, കൃത്രിമബുദ്ധി, നിക്ഷേപം, കാൻസർ ചികിത്സ എന്നീ മേഖലകളിൽ സഹകരണത്തിന് കുവൈത്തും ഫ്രാൻസും. ഇതു സംബന്ധിച്ച എട്ട് കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണി​ന്റെ കുവൈത്ത് സന്ദർശനത്തിനിടെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും പ​ങ്കെടുത്തു.

വ്യോമയാന മേഖലയിൽ തന്ത്രപരമായ സഹകരണം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനപത്രത്തിലും ചടങ്ങിൽ ഒപ്പു​വെച്ചു. കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും എയർബസുമാണ് ഒപ്പുവെച്ചത്.

തിങ്കളാഴ്ച രാവിലെ കുവൈത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും വിമാനത്താവളത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ സ്വീകരിച്ചു. അമീരി ടെർമിനലിൽ ഫ്രഞ്ച് പ്രസിഡന്റിനായി ഔദ്യോഗിക സ്വീകരണ ചടങ്ങും നടന്നു.

ഫ്രഞ്ച് പ്രതിനിധി സംഘത്തിൽ സായുധ സേനാ-മുൻ സൈനിക കാര്യ മന്ത്രി കാതറിൻ വോട്രൻ, യൂറോപ്പ്-വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോ, സായുധ സേനാ-മുൻ സൈനിക കാര്യ മന്ത്രാലയത്തിലെ ഡെലിഗേറ്റ് മന്ത്രി ആലീസ് റൂഫോ, വ്യവസായ വകുപ്പ് ഡെലിഗേറ്റ് മന്ത്രി സെബാസ്റ്റ്യൻ മാർട്ടിൻ എന്നിവരും, ഫ്രാൻസിൽ നിന്നുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - French President Emmanuel Macron Visits Kuwait; 8 Key Agreements Signed
Next Story