Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രഞ്ച് നാവികസേന യുദ്ധക്കപ്പൽ കുവൈത്തിൽ

text_fields
bookmark_border
170 ഫ്രഞ്ച് സൈനികർ കുവൈത്ത് നാവികസേനയുമായി ചേർന്ന് പരിശീലനം നടത്തും
ഫ്രഞ്ച് നാവികസേന യുദ്ധക്കപ്പൽ കുവൈത്തിൽ
cancel
camera_alt

ഫ്ര​ഞ്ച് നാ​വി​ക​സേ​ന യു​ദ്ധ​ക്ക​പ്പ​ലാ​യ ‘സ​ർ​കൗ​ഫ്’ 

Listen to this Article

കുവൈത്ത് സിറ്റി: ഫ്രഞ്ച് നാവികസേന യുദ്ധക്കപ്പലായ 'സർകൗഫ്' കുവൈത്തിൽ. 170 സൈനികരുമായാണ് കപ്പൽ എത്തിയത്. കുവൈത്ത് നാവികസേനയുമായും മറ്റു സൈനിക വിഭാഗങ്ങളുമായും സഹകരിച്ച് പരിശീലന പരിപാടികളിൽ സംബന്ധിച്ചു. 1990കളിൽ നിർമിച്ച സർകൗഫ് കപ്പൽ നിരവധി അന്താരാഷ്ട്ര ദൗത്യങ്ങളിൽ സംബന്ധിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 19 മുതൽ ഹോർമുസ് കടലിടുക്കിലെ യൂറോപ്യൻ നേതൃത്വത്തിലുള്ള സമുദ്ര ബോധവത്കരണ ദൗത്യത്തിൽ പങ്കെടുത്തു.

നിലവിൽ, ഫ്രാൻസും അതിന്റെ സഖ്യകക്ഷികളും കുവൈത്ത് സായുധ സേനയുൾപ്പെടെയുള്ള പങ്കാളികളും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി അറബ്-പേർഷ്യൻ ഗൾഫിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - French naval warship in Kuwait
Next Story