സർക്കാർ മേഖലയിലെ തൊഴിൽ നടപടികൾ മരവിപ്പിച്ച നടപടി പിൻവലിക്കുന്നു
text_fieldsമന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം
അസ്സബാഹും അംഗങ്ങളും
കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ മേഖലയിലെ നിയമനങ്ങൾ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ മരവിപ്പിച്ച നടപടി പിൻവലിക്കുന്നു. ഇതു സംബന്ധിച്ച അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ തീരുമാനം മന്ത്രിസഭയെ അറിയിച്ചതായി ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷരീദ അൽ മൗഷർജി വ്യക്തമാക്കി. ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽവരും.
2023 ഡിസംബർ അഞ്ചിനാണ് രാജ്യത്തെ എല്ലാ സർക്കാർ ഏജൻസികളിലെയും നിയമനങ്ങൾ, പ്രമോഷനുകൾ, ജീവനക്കാരുടെ സ്ഥലംമാറ്റം എന്നിവ നിർത്തലാക്കിയത്. മൂന്ന് മാസത്തേക്കാണ് നിരോധനം ഏര്പ്പെടുത്തിയിരുന്നത്. അന്നത്തെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹാണ് ഇതുസംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിൽ
സെയ്ഫ് പാലസിൽ ചേർന്ന മന്ത്രിസഭ പ്രതിവാര യോഗത്തിൽ വിഷയം ചർച്ചചെയ്തു. കുവൈത്ത് ദേശീയ ദിനത്തിന്റെ 63ാം വാർഷികത്തിലും വിമോചന ദിനത്തിന്റെ 33ാം വാർഷികത്തിലും അമീറിനും കുവൈത്ത് ജനതക്കും മന്ത്രിമാരുടെ കൗൺസിൽ അഭിനന്ദനങ്ങൾ അറിയിച്ചു. 1990ലെ രക്തസാക്ഷികൾക്ക് മന്ത്രിമാർ ആദരാഞ്ജലി അർപ്പിച്ചു.
സൗദി അറേബ്യ സ്ഥാപക വാർഷികത്തിൽ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും മന്ത്രിസഭ ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിച്ചു.സൗദി അറേബ്യ കൈവരിച്ച മഹത്തായ നേട്ടങ്ങളെ പ്രശംസിച്ചു. കുവൈത്ത്-സൗദി നേതൃത്വത്തെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന അടുത്ത ബന്ധത്തെക്കുറിച്ചും മന്ത്രിസഭ പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

