Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​...

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന സൗ​ജ​ന്യം

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന സൗ​ജ​ന്യം
cancel
camera_alt

കു​വൈ​ത്ത്​ സി​റ്റി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി ന​ട​ത്താം.സ്​​കൂ​ളു​ക​ളി​ൽ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ച്ചാ​ൽ വാ​ക്​​സി​നെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​ഴ്​​ച​യി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ലി അ​ൽ മു​ദ​ഫ്​ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

12 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ ഇൗ ​നി​ബ​ന്ധ​ന. ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സൗ​ജ​ന്യ​മാ​യി പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ത്ത്​ സ്വ​ദേ​ശി, വി​ദേ​ശി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. സ്​​കൂ​ൾ ക്ലി​നി​ക്കു​ക​ളി​ൽ സ്വാ​ബ്​ എ​ടു​ക്കു​ക​യി​ല്ല. ഒ​ക്​​ടോ​ബ​ർ മൂ​ന്നു​മു​ത​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ സ്​​കൂ​ളു​ക​ളി​ലെ​ത്തി നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ന​ട​ത്തു​ന്ന​ത്.

ഹൈ​സ്​​കൂ​ൾ ത​ല​ത്തി​ലെ അ​ധ്യാ​പ​ക​രും അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ജീ​വ​ന​ക്കാ​രും സെ​പ്​​റ്റം​ബ​ർ 19നും ​മ​റ്റു ത​ല​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും സെ​പ്​​റ്റം​ബ​ർ 26നും ​സ്​​കൂ​ളി​ലെ​ത്തും. എ​ല്ലാ ത​ല​ത്തി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ഒ​ക്​​ടോ​ബ​ർ മൂ​ന്നു​ മു​ത​ലാ​ണ്​ സ്​​കൂ​ളി​ലെ​ത്തു​ക.

ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യാ​ണ്​ അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും നേ​ര​ത്തെ വ​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ ര​ണ്ട്​ ഗ്രൂ​പ്പു​ക​ളാ​ക്കു​ക​യും ഒാ​രോ ഗ്രൂ​പ്പും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ സ്​​കൂ​ളി​ലെ​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​വ​ലം​ബി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsPCR test
News Summary - Free PCR test for students
Next Story