സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം
text_fieldsവി ആർ കാസർകോട് കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ മെഡക്സ് ജനറൽ മാനേജർ ഇംതിയാസ് അഹ്മദ്, ടെക്നിക്കൽ മാനേജർ ജുനൈസ് കോയിമ്മ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 74ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വി ആർ കാസർകോട് കൂട്ടായ്മ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ എട്ടുമുതൽ ഉച്ച 12 വരെ ഫഹാഹീൽ മെഡക്സ് മെഡിക്കൽ സെന്ററിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ്. മെഡക്സ് മെഡിക്കൽ സെന്ററിൽ മെഡക്സ് ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, ടെക്നിക്കൽ മാനേജർ ജുനൈസ് കോയിമ്മ എന്നിവർ ചേർന്ന് ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
വി ആർ കാസർകോട് കോഓഡിനേറ്റർമാരായ കുതുബുദ്ദീൻ, അഷ്റഫ് കൂച്ചാനം, സെമീഹുള്ള, സുരേഷ് കൊളവയൽ, മുഹമ്മദലി കടിഞ്ഞുമൂല, കബീർ മഞ്ഞംപാറ, രാജേഷ് ഓമന, സുബൈർ കാടംകോഡ്, യൂസഫ് ഓർച്ച, കെ.പി. ഗംഗാധരൻ, പി.എച്ച് ഷാനവാസ് എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് 96602365, 97494035, 99148209 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

