സൗജന്യ മെഡിക്കൽ ക്യാമ്പ് ഫ്ലയർ പ്രകാശനം
text_fieldsസൗജന്യ മെഡിക്കൽ ക്യാമ്പ് ഫ്ലയർ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഉള്ളിയേരി മുസ്ലിം വെൽഫെയർ ട്രസ്റ്റ് അംഗങ്ങൾക്കായി പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ മെട്രോ മെഡിക്കലിന്റെ സഹായത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് രണ്ടിന് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ജലീബ് ബ്രാഞ്ചിലാണ് ക്യാമ്പ്. ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം മെട്രൊ കോർപറേറ്റ് ഓഫിസിൽ നടന്നു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായി മുസ്തഫ ഹംസ, ജനറൽ മാനേജർ ഫൈസൽ ഹംസ, കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത, മാർക്കറ്റിങ് മാനേജർ അഞ്ജലി, ഉള്ളിയേരി മുസ്ലിം വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റ് സലിം എം.എൻ, ജനറൽ സെക്രട്ടറി സൈനുദ്ദീൻ, ട്രഷറർ ഷംസീർ, മെഡിക്കൽ ക്യാമ്പ് കൺവീനർമാരായ ഹർഷാദ്,അഖിൽമുഹമ്മദ്, രക്ഷാധികാരികളായ അബ്ദുൽ നാസർ, ഉമ്മർകോയ, അൽറാഷിദ്, റംഷിദ് എന്നിവർ പങ്കെടുത്തു.

