സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും
text_fieldsമമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച മെഡിക്കൽ
ക്യാമ്പിൽ നിന്ന്
കുവൈത്ത് സിറ്റി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി കുവൈത്ത് മലയാളി കൂട്ടായ്മ. ജന്മദിനാഘോഷ ഭാഗമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫർ അസോസിയേഷൻ ഇന്റർനാഷനൽ കുവൈത്ത് ചാപ്റ്റർ, ഫർവാനിയ ബദർ ആൽസമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും നടത്തി. 150ലധികം പേർ പങ്കെടുത്തു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ കുവൈത്ത് രക്ഷാധികാരി മനാഫ് മനു മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നിസ്സാമുൽഹഖ് അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി ജിതിൻ ആന്റണി നന്ദി പറഞ്ഞു. ബദർ അൽസമാ ഹോസ്പിറ്റൽ പ്രധിനിധി സിറാജിന്റെ സാന്നിധ്യത്തിൽ ബദർ അൽസമാ മാർക്കറ്റിങ് എക്സിക്യൂട്ടിവുമാരായ പ്രീമയും രഹാജനും മമ്മൂട്ടി ഫാൻസ് കുവൈത്ത് ചാപ്റ്ററിന്റെ മെമന്റോ കൈപ്പറ്റി. മമ്മൂട്ടി ഫാൻസ് എക്സിക്യൂട്ടിവ് മെംബർമാരായ അബ്ദുൽഖാദർ, ഉമ്മർ, ഷാഹിൻ ബദർ അൽസമാ നഴ്സിങ് ഇൻ ചാർജ് ജോവിൻ എന്നിവർ സന്നിഹിതരായിരുന്നു. സൗജന്യ മെഡിക്കൽ ചെക്കപ്പിന്റെ മുഖ്യ സ്പോൺസർമാരായിരുന്ന ലുലു എക്സ്ചേഞ്ച്, ഗ്രാൻഡ് ഹൈപ്പർ, കൊച്ചിൻ സ്റ്റുഡിയോ എന്നിവർക്ക് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

