തൊഴിലാളികൾക്ക് ആശ്വാസമായി സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsമെഡിക്കൽ ക്യാമ്പിൽ ആളുകളെ പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) സിറ്റി ഗ്രൂപ്പ് ആൻഡ് സിറ്റി ക്ലിനിക്കുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാൽമിയ സിറ്റി ഗ്രൂപ്പ് സ്റ്റാഫ് അക്കമഡേഷനിൽ നടന്ന ക്യാമ്പിൽ രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസ്, ഓക്സിജൻ അളവ് എന്നീ പരിശോധനകളും ഡോക്ടറുടെ കൺസൽട്ടേഷനും ഒരുക്കി. മുന്നൂറോളം തൊഴിലാളികൾക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു. ഇൻഫോക്ക് പ്രസിഡൻറ് ബിബിൻ ജോർജ്, ട്രഷറർ അംബിക ഗോപൻ, ക്യാമ്പ് കോഓഡിനേറ്റർ ബിനുമോൾ ജോസഫ്, സാമൂഹിക ക്ഷേമ സമിതി അംഗങ്ങളായ മുഹമ്മദ് ഷാ, മഞ്ജുള എന്നിവരും ഇൻഫോക്ക് വളണ്ടിയർമാരും സിറ്റി ഗ്രൂപ്പ് വളണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

