പി.സി.ഡബ്ല്യു.എഫ്- മെട്രോ മെഡിക്കൽ ഗ്രൂപ് സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 10ന് രാവിലെ ആറു മുതൽ രണ്ടുവരെയാണ് ക്യാമ്പ്. മെട്രോ മെഡിക്കൽ കെയർ ഫർവാനിയ, സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെന്റർ സാൽമിയ, സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെന്റർ ഫഹാഹീൽ, മെട്രോ മെഡിക്കൽ കെയർ ജലീബ് ക്ലിനിക്കുകളിലായി ക്യാമ്പ് നടക്കും. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും.
ഷുഗർ, പ്രഷർ, കൊളസ്ട്രോൾ പരിശോധന എന്നിവയും ഡോക്ടർ കൺസൽട്ടേഷനും സൗജന്യമായിരിക്കും. ഇ.സി.ജി രണ്ടു ദീനാർ, മറ്റു സേവനങ്ങൾക്ക് 20 ശതമാനവും മരുന്നുകൾക്ക് അഞ്ചു ശതമാനം കിഴിവ് എന്നിവയും ലഭിക്കും. ബന്ധപ്പെടേണ്ട നമ്പറുകൾ: ഫഹാഹീൽ 99292533, കുവൈത്ത് സിറ്റി 65908716, ഫർവാനിയ 98549201, ഹവല്ലി 60939795, ജലീബ് 66517138.

