സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsകർമ കുവൈത്തും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം
കുവൈത്ത് സിറ്റി: കർമ കുവൈത്തും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി മെട്രോ മെഡിക്കൽ സെൻറർ ഫർവാനിയയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 400ഓളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. രക്ത പരിശോധനക്കുപുറമേ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ പരിശോധനയും ക്യാമ്പിൽ ലഭ്യമായിരുന്നു. മെട്രോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കർമ ജനറൽ സെക്രട്ടറി വത്സരാജ് പൂക്കളത്ത് സ്വാഗതം പറഞ്ഞു.
മെട്രോ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെട്രോ മെഡിക്കൽ സെൻറർ നടത്തിവരുന്ന വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. പ്രസിഡൻറ് പി.പി. സുരേഷ് അധ്യക്ഷത വഹിച്ചു. മെട്രോ ഗ്രൂപ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഫൈസൽ ഹംസ ആശംസകൾ അർപ്പിച്ചു.
കർമ ഓർഗനൈസിങ് സെക്രട്ടറി സുമേഷ് കുമാർ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ചാരിറ്റി കൺവീനർ വിനോദ് ബോവിക്കാനം കർമയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മെട്രോ ചെയർമാൻ മുസ്തഫ ഹംസക്ക് ഉപദേശക സമിതി ചെയർമാൻ മണികണ്ഠൻ കുതിരുമ്മലും മാനേജർ ഫൈസൽ ഹംസക്ക് കർമ സ്ഥാപകാംഗം മനോജ് ഉദയപുരവും മെമന്റോ സമ്മാനിച്ചു. കർമ ട്രഷറർ അഭിലാഷ് മേനാച്ചേരിൽ നന്ദി പറഞ്ഞു.
ഹരിനാരായണൻ, വിജയൻ പെരിയ, സുമിത ഹരി, സീന വിജയൻ, സീന വത്സരാജ്, രേണുക, ശ്രീനിവാസൻ, അനീഷ് കുമാർ, ഷാജി കെ. ഉണ്ണികൃഷ്ണൻ, കെ.വി. രാജു, വി. മധു, ബിജു അരീക്കര, ഗിരീശൻ, അരുൺ, ഗോപാലൻ, അജിത്ത്, വിജയൻ കുന്നിൽ, രാജൻ താഴത്ത്, ഗിരീഷ് കുമാർ, സിന്ധു വിനോദ്, അനീഷ് ബാബു, ഗോപാലൻ, ഉണ്ണികൃഷ്ണൻ, സത്യഭാനു, മണി, ജ്യോതിരാജ്, വിജയൻ, ശ്രീജിത്ത്, പ്രമോദ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

