Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാജ സർക്കാർ...

വ്യാജ സർക്കാർ സ്റ്റാമ്പുകൾ ഉപയോഗിച്ച് തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
വ്യാജ സർക്കാർ സ്റ്റാമ്പുകൾ ഉപയോഗിച്ച് തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
cancel

കുവൈത്ത് സിറ്റി: വ്യാജ സർക്കാർ സ്റ്റാമ്പുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്ത് പൗരയെയുമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പുകൾ ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ ഈജിപ്ഷ്യൻ പ്രവാസിയുടെ കൈയിൽ നിന്ന് വ്യാജ സ്റ്റാമ്പുകൾ പിടികൂടി. തുടർന്നുള്ള അന്വേഷണത്തിലാണ് ആശുപത്രിയിലെ ജീവനക്കാരിയായ കുവൈത്ത് പൗരയെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക നേട്ടത്തിനായി വ്യാജ സ്റ്റാമ്പുകൾ ഉപയോഗിച്ച് ഔദ്യോഗിക ഇടപാടുകൾ നടത്തിയതായി യുവതി സമ്മതിച്ചു.

യഥാർഥ സ്റ്റാമ്പുകൾ മാറ്റിവെച്ച് പിന്നീട് മറ്റ് ഇടപാടുകൾക്ക് ഉപയോഗിച്ചതായും കണ്ടെത്തി. വ്യാജ സ്റ്റാമ്പുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇരുവരെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudfakegulfKuwaitarrested
News Summary - Fraud using fake government stamps: Two arrested
Next Story