തട്ടിപ്പ് സംഘം പിടിയിൽ; മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ ഇടപാടും അനുവദിക്കില്ല
text_fieldsഗാർഹിക തൊഴിലാളി ഓഫിസിൽ നടന്ന പരിശോധന
കുവൈത്ത് സിറ്റി: മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ ഇടപാടുകളും നടത്തിയ സംഘം പിടിയിൽ. രാജ്യത്തെ പ്രമുഖ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസിൽ നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് രാജ്യത്ത് എത്തിച്ചതിന് ശേഷം ഓരോരുത്തരെയും 1,200-1,300 ദീനാർ വരെയുളള തുകക്ക് നിയമവിരുദ്ധമായി സംഘം കൈമാറ്റം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. വിസ നടപടികൾ വേഗത്തിലാക്കാൻ പണം നല്‍കിയിരുന്നതായും മന്ത്രാലയം അറിയിച്ചു. ഒരു തൊഴിലാളിക്ക് 50 മുതൽ 100 വരെ ദീനാർ വരെയായിരുന്നു ഇതിനായി നൽകിയിരുന്നത്. ഇരകളായ തൊഴിലാളികളിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.കേസിൽ ഉൾപ്പെട്ട എല്ലാവരെയും ആവശ്യമായ നിയമനടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മനുഷ്യക്കടത്ത് പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്യൽ എന്നിവക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം കുറ്റകൃത്യങ്ങൾ മാനുഷിക മൂല്യങ്ങളെ ദുർബലപ്പെടുത്തുകയും, സാമൂഹിക സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രശസ്തിയെ തകർക്കുകയും ചെയ്യും. തൊഴിലാളികളെ ചൂഷണം ചെയ്യൽ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യൽ എന്നിവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ നിർദേശപ്രകാരം, റെസിഡൻസി പെർമിറ്റുകളും വിസകളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ തടയുന്നതിന് ശക്തമായ പരിശോധനകൾ നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

