Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ന്ത്രാ​ല​യ​ത്തി​ന്റെ...

മ​ന്ത്രാ​ല​യ​ത്തി​ന്റെ വ്യാ​ജ വെ​ബ്​​സൈ​റ്റു​ണ്ടാ​ക്കി ത​ട്ടി​പ്പി​ന്​ ശ്ര​മം

text_fields
bookmark_border
മ​ന്ത്രാ​ല​യ​ത്തി​ന്റെ വ്യാ​ജ വെ​ബ്​​സൈ​റ്റു​ണ്ടാ​ക്കി ത​ട്ടി​പ്പി​ന്​ ശ്ര​മം
cancel
camera_alt

ത​ട്ടി​പ്പ്​ ഫോ​ൺ ചെ​യ്​​ത ന​മ്പ​ർ

കു​വൈ​ത്ത്​ സി​റ്റി: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​രി​ൽ വ്യാ​ജ വെ​ബ്​​സൈ​റ്റ്​ ഉ​ണ്ടാ​ക്കി​യും ഫോ​ൺ വി​ളി​ച്ചും ത​ട്ടി​പ്പി​ന്​​ ശ്ര​മം.

​പൊ​ലീ​സ്​ ആ​ണെ​ന്ന്​ പ​റ​ഞ്ഞ്​ വി​ളി​ച്ച്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്റെ പേ​രി​ൽ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. കു​വൈ​ത്ത്​ ആ​​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ലോ​ഗോ ഉ​ൾ​പ്പെ​ടു​ത്തി​യ വ്യാ​ജ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന് ലി​ങ്കും അ​യ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ ഇ​ത്ത​ര​ത്തി​ൽ ഫോ​ൺ കാ​ൾ ല​ഭി​ച്ചു.

അ​തേ​സ​മ​യം, ഇ​ത്ത​ര​ത്തി​ൽ ആ​രെ​യും വി​ളി​ക്കു​ന്നി​ല്ലെ​ന്നും ഫോ​ൺ കാ​ളു​ക​ൾ​ക്ക്​ പ്ര​തി​ക​രി​ച്ച്​ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​ൽ​ക​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത​വ​രോ​ട്​ സി​വി​ൽ ഐ​ഡി ബ്ലോ​ക്ക്​ ആ​കു​മെ​ന്ന്​ ത​ട്ടി​പ്പു​കാ​ർ ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​മു​ണ്ട്. വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച ശേ​ഷം ഒ.​ടി.​പി ആ​യി അ​യ​ച്ച ലി​ങ്ക്​ തു​റ​ന്ന്​ ന​മ്പ​ർ അ​യ​ക്കാ​നും ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​ങ്ങ​നെ ചെ​യ്​​താ​ൽ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ പ​ണം ന​ഷ്​​ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

നേ​ര​ത്തെ ത​ന്നെ ബാ​ങ്കി​ൽ​നി​ന്ന്​ എ​ന്ന പേ​രി​ലും സി​വി​ൽ ഐ​ഡി ഓ​ഫി​സി​ൽ​നി​ന്ന്​ എ​ന്ന്​ പ​റ​ഞ്ഞും ത​ട്ടി​പ്പ്​ കാ​ളു​ക​ളും മെ​സേ​ജു​ക​ളും വ​രാ​റു​ണ്ട്. ഇ​തി​ന്​ പ്ര​തി​ക​രി​ച്ച നി​ര​വ​ധി പേ​രു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം ന​ഷ്​​ട​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake website
News Summary - Fraud created by the fake website of the Ministry
Next Story