കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെച്ചു; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ കുവൈത്തും ഫ്രാൻസും
text_fieldsകുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യയും ജീൻ നോയൽ ബറോട്ടും കരാറുകളിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ കുവൈത്തും ഫ്രാൻസും. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും വിവിധ കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോട്ടന്റെ ഔദ്യോഗിക സന്ദർശന വേളയിലായിരുന്നു ഒപ്പുവെക്കൽ. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യയും ജീൻ നോയൽ ബറോട്ടും കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചു.
ഇരുനേതാക്കളും ഔദ്യോഗിക ചർച്ചകളും നടത്തി. കുവൈത്തും ഫ്രാൻസും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ചട്ടക്കൂടുകൾ, പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

