ഫാ.ജോൺ കടുവിങ്കലിന് സ്വീകരണം നൽകി
text_fieldsഫാ.ജോൺ കടുവിങ്കലിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന വേനൽക്കാല ക്യാമ്പിന് നേതൃത്വം കൊടുക്കാനായി മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത അംഗമായ ഫാ.ജോൺ കടവിങ്കൽ കുവൈത്തിലെത്തി. കുവൈത്ത് വിമാനത്താവളത്തിൽ ഫാ.ജോൺ കടുവിങ്കലിന് സ്വീകരണം നൽകി.
കെ.എം.ആർ.എം ആത്മീയ പിതാവ് ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ, ട്രഷറർ റാണ വർഗീസ്, അഡ്വൈസറി ചെയർമാൻ ജോജിമോൻ തോമസ്, എസ്.എം.സി.എഫ്.എഫ് ഹെഡ്മാസ്റ്റർ ലിജു എബ്രഹാം, ഏരിയ പ്രസിഡന്റ്സ്, സി.എം.സി അംഗങ്ങൾ, അധ്യാപകർ എന്നിവർ വിമാനത്താവളത്തിലെത്തി.

