കൂടിക്കാഴ്ച്ച നടത്തി
text_fieldsഫാ. ഇമ്മാനുവല് ഗരീബിനൊപ്പം ഡോ. പ്രകാശ് പി.തോമസ്
കുവൈത്ത് സിറ്റി: നാഷനല് ഇവാഞ്ചിലിക്കല് ചര്ച്ച് ഓഫ് കുവൈത്ത് (എന്.ഇ.സി.കെ) ചെയര്മാന് ഫാ. ഇമ്മാനുവല് ഗരീബുമായി കുവൈത്തിലെത്തിയ കേരള കൗണ്സില് ഓഫ് ചര്ച്ചസ് (കെ.സി.സി)ജനറല് സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് കൂടിക്കാഴ്ച നടത്തി.
കുവൈത്തിലെ കേരള കൗണ്സില് ഓഫ് ചര്ച്ചസിന്റെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനായാണ് കമ്യൂണിയന് ഓഫ് ചര്ച്ചസ് ഇന്ത്യ എക്സിക്യൂട്ടിവ് സെക്രട്ടറിയുമായ ഡോ.പ്രകാശ് കുവൈത്തിലെത്തിയത്. എന്.ഇ.സി.കെ സെക്രട്ടറി റോയ് കെ. യോഹന്നാന് സന്ദര്ശനം ഏകോപിപ്പിച്ചു. കേരളത്തിലെ 14 സഭകളുടെ ഔദ്യോഗിക എക്യുമെനിക്കല് ബോഡിയാണ് കേരള കൗണ്സില് ഓഫ് ചര്ച്ചസ് (കെസിസി).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

