ഫാ. ക്രിസ് സെബിക്ക് സ്വീകരണം നൽകി
text_fieldsഫാ. ക്രിസ് സെബിക്ക് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ ഒ.വി.ബി.എസ്. അസിസ്റ്റന്റ് ഡയറക്ടറും അങ്കമാലി ഭദ്രാസനത്തിലെ വൈദികനുമായ ഫാ. ക്രിസ് സെബിക്ക് സ്വീകരണം നൽകി. സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബ്ൾ സ്കൂളിന് ഇദ്ദേഹം നേതൃത്വം നൽകും.
മഹാ ഇടവക വികാരി ഫാ.ലിജു കെ.പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി.ജോൺ, സെക്രട്ടറി ജിജു പി.സൈമൺ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിബു അലക്സ്, സൺഡേ സ്കൂൾ ട്രഷറർ ഷെറി ജേക്കബ് കുര്യൻ, ഒ.വി.ബി.എസ്. സൂപ്രണ്ട് ജേക്കബ് റോയ്, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ എന്നിവർ സന്നിതരായിരുന്നു.
ഏപ്രിൽ 10 മുതൽ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ 20ന് അവസാനിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

