തദ്ദേശീയ ചെമ്മീൻ ഉൽപാദനത്തിൽ നാലാം വർഷവും വൻ വിജയം
text_fieldsതദ്ദേശീയമായി വളർത്തിയ ചെമ്മീൻ
കുവൈത്ത് സിറ്റി: രാജ്യത്ത് തദ്ദേശീയമായി വളർത്തിയ ചെമ്മീൻ ഉൽപ്പാദനത്തിൽ നാലാം വർഷവും വൻ വിജയം. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ (കിസര്‍) നേതൃതത്തിലായിരുന്നു പദ്ധതി. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഡോ. ഫൈസൽ അൽ ഹുമൈദന്റെ നേതൃത്വത്തിൽ ചെമ്മീൻ ഉൽപാദനം നടത്തിയത്.
ഫാമില്‍ 20 ഗ്രാം വരെ ഭാരമുള്ള ചെമ്മീനാണ് വളർത്തിയത്. ചതുരശ്ര മീറ്ററിന് രണ്ടു കിലോയി ലധികം ഉൽപാദനമുണ്ടായതായി അധികൃതർ പറഞ്ഞു. ആന്റിബയോട്ടിക്കുകളില്ലാതെ വെള്ളം പുനരുപയോഗിക്കുന്ന ബയോഫ്ലോസി സാങ്കേതികവിദ്യയാണ് മത്സ്യ കൃഷിക്കായി ഉപയോഗിച്ചത്.പ്രാദേശിക വിപണിയില്‍ ചെമ്മീൻ ലഭിക്കുന്നതോടെ ഇറക്കുമതി കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കിസര്‍ പറഞ്ഞു. 1,200 ടൺ വാർഷിക ഉൽപാദന ശേഷിയുള്ള മത്സ്യകൃഷി സമുച്ചയം ഗാദി മരുഭൂമിയിൽ സ്ഥാപിക്കാനുള്ള പദ്ധതി സർക്കാർ പരിഗണനയിലാണെന്നും ഡോ. അൽ സുബൈ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

