സഹകരണവും ഡിജിറ്റൽ സുരക്ഷയും ചർച്ചചെയ്ത് ജി.സി.സി സൈബർ സുരക്ഷ സമ്മേളനം
text_fieldsജി.സി.സി സൈബർ സുരക്ഷ എക്സിക്യൂട്ടിവ് കമ്മിറ്റി സമ്മേളനത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: പ്രാദേശിക സഹകരണവും ഡിജിറ്റൽ സുരക്ഷയും ചർച്ചചെയ്ത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സൈബർ സുരക്ഷ നാലാമത് എക്സിക്യൂട്ടിവ് കമ്മിറ്റി സമ്മേളനം.
കുവൈത്തിലെ നാഷനൽ സൈബർ സുരക്ഷാകേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സൈബർ മേഖലയിലെ വിദഗ്ധർ പങ്കെടുത്തു.
ജി.സി.സി സൈബർ സുരക്ഷാതന്ത്രം നടപ്പിലാക്കൽ, അന്താരാഷ്ട്ര സഹകരണ ചട്ടക്കൂടുകൾ, സംയുക്ത സൈബർ പരിശീലനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന കാര്യങ്ങൾ ചർച്ചചെയ്തു.
സൈബർ സുരക്ഷാ അവബോധം വളർത്തുന്നതിനുള്ള സംരംഭങ്ങൾ, ഭീഷണി നേരിടുന്നതിനുള്ള പ്ലാറ്റ്ഫോമിന്റെ വികസനം, വിവിധ പ്രവർത്തനങ്ങൾ, സൈബർ സുരക്ഷയിലെ സാങ്കേതിക ഉപസമിതികളുടെ ശ്രമങ്ങൾ എന്നിവയെല്ലാം സമ്മേളനം ചർച്ചചെയ്തു. പ്രാദേശിക സഹകരണവും ഡിജിറ്റൽ സുരക്ഷയും ശക്തിപ്പെടുത്തൽ വർധിപ്പിക്കാനും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

