സഹൽ ആപ്പിൽ നാല് സേവനങ്ങൾകൂടി ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: ഏകീകൃത സർക്കാർ സേവന ആപ്ലിക്കേഷനായ ‘സഹൽ’ വഴി അഞ്ച് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സ് അറിയിച്ചു. സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നിർദേശങ്ങൾക്കും ഡിജിറ്റൽ പരിവർത്തനം വർധിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ താൽപര്യത്തിനും അനുസൃതമായാണ് നടപടി.
ട്രാഫിക് പെർമിറ്റ് അപേക്ഷ സമർപ്പിക്കൽ, വൈകല്യ സർട്ടിഫിക്കറ്റ് അച്ചടിക്കൽ, പരിചാരക സർട്ടിഫിക്കറ്റ് അച്ചടിക്കൽ, വൈകല്യമുള്ളവർക്കും അവരെ പരിചരിക്കുന്നവർക്കും കുറഞ്ഞ ജോലി സമയം ആവശ്യപ്പെടുന്നതിനുള്ള അഭ്യർഥനകൾ സമർപ്പിക്കൽ എന്നിവ പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഈ അപേക്ഷകൾ സർക്കാർ സന്ദേശമയക്കൽ സംവിധാനം വഴി തൊഴിലുടമകൾക്ക് നേരിട്ട് അയക്കും. വ്യക്തിഗത രേഖകൾക്കായി പകർപ്പ് പ്രിന്റ് ചെയ്യാനുള്ള ഒാപ്ഷനും ഉണ്ടായിരിക്കും.
ഭിന്നശേഷിക്കാർക്കും അവരെ പരിചരിക്കുന്നവര്‍ക്കും വേണ്ടിയുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുക, ഇടപാടുകള്‍ സുഗമമാക്കുക, സമയം ലാഭിക്കുക, ഡിജിറ്റൽ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനെ പിന്തുണക്കുക എന്നിവയുടെ ഭാഗമായാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

