Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത മണൽ കടത്ത്; നാല് പ്രവാസികൾ പിടിയിൽ

text_fields
bookmark_border
അനധികൃത മണൽ കടത്ത്; നാല് പ്രവാസികൾ പിടിയിൽ
cancel

കുവൈത്ത് സിറ്റി: സാൽമി മരുഭൂമിയിലെ സർക്കാർ ഭൂമിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയ കേസിൽ നാല് പ്രവാസികളെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. ജഹ്‌റ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും മുനിസിപ്പാലിറ്റിയും ചേർന്നുള്ള പരിശോധനയിലാണ് നടപടി.

ലൈസൻസില്ലാതെ ഹെവി മെഷിനറി ഉപയോഗിച്ച് മണൽ വേർതിരിച്ചെടുത്ത് വിൽപ്പന നടത്തിയതായാണ് കണ്ടെത്തിയത്.മണൽ കടത്തിനായി ഉപയോഗിച്ച ഭാരമേറിയ യന്ത്രങ്ങളും അധികൃതർ പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ സിറിയ, ഈജിപ്ത്, ബംഗ്ലാദേശ് സ്വദേശികൾ ഉൾപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത ഉപകരണങ്ങളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four expatriates arrested for illegal sand smuggling
Next Story