Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീ​ട്ടി​ൽ ക​ഞ്ചാ​വ്...

വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ നാ​ലു​​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Marijuana plants
cancel
camera_alt

പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് ചെ​ടി​ക​ൾ

കു​വൈ​ത്ത് സി​റ്റി: വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ സ്വ​ദേ​ശി​യെ​യും മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ൾ കൈ​വ​ശം വെ​ച്ച മൂ​ന്ന് ഏ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളെ​യും ക്രി​മി​ന​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റു​ചെ​യ്തു. 270 മ​രി​ജു​വാ​ന തൈ​ക​ൾ, 5,130 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 4,150 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ, മ​റ്റു മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ ഇ​വ​രി​ൽ നി​ന്ന് പി​ടി​കൂ​ടി. വീ​ട്ടി​ൽ പ്ര​ത്യേ​ക മു​റി ഒ​രു​ക്കി​യാ​യി​രു​ന്നു ക​ഞ്ചാ​വ് തൈ​ക​ൾ വ​ള​ർ​ത്തി​യി​രു​ന്ന​ത്. ചെ​ടി​ക​ൾ വ​ള​രാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​വും വെ​ള്ള​വും വെ​ളി​ച്ച​വും എ​ല്ലാം സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 50 ഗ്രാം ​ഹാ​ഷി​ഷ്, 21 ഗ്രാം ​കൊ​ക്കെ​യ്ൻ, ആ​റു കാ​ൻ മ​രി​ജു​വാ​ന ഓ​യി​ൽ, മ​രി​ജു​വാ​ന ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ, ല​ഹ​രി നി​റ​ച്ച മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, 10 കു​പ്പി മ​ദ്യം എ​ന്നി​വ​യും പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ​വ്യ​ക്ത​മാ​ക്കി. നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നാ​ർ​ക്കോ​ട്ടി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്, ക​ട​ത്ത​ൽ, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ല​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marijuana SeizeKuwait
News Summary - Four arrested for growing marijuana at home
Next Story