Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​യ​നാ​ടി​നൊ​പ്പം ഫോ​സ...

വ​യ​നാ​ടി​നൊ​പ്പം ഫോ​സ കു​വൈ​ത്തും

text_fields
bookmark_border
fosa
cancel
camera_alt

ഫോ​സ ഫോ​ർ വ​യ​നാ​ട്’ ആ​പ് ലോ​ഞ്ച് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ൺ​ട്രി ഹെ​ഡ് അ​യൂ​ബ്

ക​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ ദു​രി​ത​ബാ​ധി​ത​രെ ചേ​ർ​ത്തുപി​ടി​ക്കാ​ൻ ഫാ​റൂ​ക്ക് കോ​ള​ജ്‌ ഓ​ൾ​ഡ് സ്റ്റു​ഡ​ന്റ് അ​സോ​സി​യേ​ഷ​ൻ ഫോ​സ​യും. ‘ഫോ​സ ഫോ​ർ വ​യ​നാ​ട്- വി​ദ്യാ​ഭ്യാ​സ പു​ന​ര​ധി​വാ​സ​വും മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യും’ എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഫോ​സ വ​യ​നാ​ട് ജി​ല്ല​യി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ദു​രി​ത​ബാ​ധി​ത​ർ താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ സ​ന്ദ​ര്‍ശി​ച്ച് അ​വ​രു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ്.

ഇ​തി​ൽ കൗ​ൺ​സി​ലി​ങ് ആ​വ​ശ്യ​മു​ള്ള​വ​രെ ക​ൽ​പ്പ​റ്റ​യി​ലെ ഫോ​സ കൗ​ൺ​സി​ലി​ങ് സെ​ന്റ​റി​ൽ എ​ത്തി​ച്ച് സ​ഹാ​യ​വും ചി​കി​ത്സ​യും ന​ൽ​കി വ​രു​ന്നു. തു​ട​ർ പ​ഠ​നം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​തി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കും.

ഫോ​സ കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ‘ഫോ​സ ഫോ​ർ വ​യ​നാ​ട്’ ആ​പ് ലോ​ഞ്ച് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ൺ​ട്രി ഹെ​ഡ് അ​യൂ​ബ് ക​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​സ കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് അ​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

​ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് ഓ​ഫിസ​റും ഫോ​സ കു​വൈ​ത്ത് എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​സ്‍ലം ചേ​ലാ​ട്ട്, ഫോ​സ കു​വൈ​ത്ത് സെ​ക്ര​ട്ട​റി ബ​ഷീ​ർ ബാ​ത്ത, റ​മീ​സ് ഹൈ​ദ്രോ​സ്, അ​ഷ​റ​ഫ് വ​ക്ക​ത്ത്, ഷ​ഹീ​ർ എം.​എം, വ​ഫ റി​യാ​ലു, ജെ​സീ​മ റാ​ഫി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ടി.​പി അ​ഷ്റ​ഫ് ന​ന്ദി പ​റ​ഞ്ഞു.പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മൊ​ബൈ​ൽ ആ​പ് മു​ഖേ​ന​യാ​ണ് ഫോസ ഫ​ണ്ട് ശേ​ഖ​ര​ണം. ന​വം​ബ​ർ എ​ട്ടു വ​രെ ധ​ന​സ​മാ​ഹ​ര​ണം തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKuwait Landslide
News Summary - fosa with wayanad
Next Story