ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേർസ് ‘ഡോക്ഫെസ്റ്റ്’
text_fieldsഫോറം ഓഫ് ഇന്ത്യൻ ഡോക്ടേർസ് ‘ഹെൽത്ത് ആൻഡ് വെൽനസ്’ 21ാം പതിപ്പ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി പ്രകാശനം ചെയ്യുന്നു
ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദിക്ക് ഉപഹാരം സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ ഡോക്ടർമാരുടെ പ്രീമിയർ സോഷ്യോ കൽച്ചറൽ അസോസിയേഷനായ ഫോറം ഓഫ് ഇന്ത്യൻ ഡോക്ടർസ് (എഫ്.ഐ.ഡി) ‘ഡോക്ഫെസ്റ്റ്- 2026’ ഹോട്ടൽ റീജൻസിയിൽ നടന്നു. ആരോഗ്യ ഗൈഡ് ‘ഹെൽത്ത് ആൻഡ് വെൽനസ്’ 21ാം പതിപ്പ് പ്രകാശനം, സാംസ്കാരിക പ്രദർശനം എന്നിവ ഫെസ്റ്റിന്റെ ഭാഗമായിരുന്നു. ‘വസുദൈവ കുടുംബകം’ എന്ന പേരിൽ നടന്ന പരിപാടി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ആരോഗ്യ പരിരക്ഷാ രംഗത്ത് ഇന്ത്യൻ ഡോക്ടർമാരുടെ സമർപ്പണവും കഠിനാധ്വാനവും സൂചിപ്പിച്ച മന്ത്രി അവരെ പ്രശംസിച്ചു. ആരോഗ്യ ഗൈഡിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കോപ്പി ഏറ്റുവാങ്ങി. ഇന്ത്യൻ അംബാസഡറും ഇന്ത്യൻ ഡോക്ടർമാരുടെ സമർപ്പണത്തെയും നൈതികതയെയും പ്രശംസിച്ചു. പത്മശ്രീ ശൈഖ ശൈഖ് അലി അൽ ജാബിർ അസ്സബാഹ്, കുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം അൽ തവാല, മുതിർന്ന ഡോക്ടർമാർ, വ്യവസായികൾ, അസോസിയേഷൻ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
എഫ്.ഐ.ഡി ജനറൽ സെക്രട്ടറി ഡോ. ഫിലിപ്പോസ് ജോർജ്, പ്രസിഡന്റ് ഡോ. സമീർ ഹുമാദ്, കൾച്ചറൽ സെക്രട്ടറി ഡോ. അനില ആൽബർട്ട്, ഡോ. മോഹൻ റാം, മഞ്ജു മോഹൻ റാം, ഡോ. സുസോവന സുജിത് നായർ, ഡോ. മിനുത രാമലിംഗയ്യ, ഡോ. ഫിലിപ്പോസ്, രേണുക രാജേന്ദ്ര മിശ്ര, ഡോ. ഫിബിഷ നിഡാൽ, ഡോ. അനില ആൽബർട്ട്, ഡോ. ആന്റണി സെബാസ്റ്റ്യൻ ഡിക്രൂസ്, ഡോ. സണ്ണി വർഗീസ്, ഡോ. ജിബിൻ ജോൺ, ഡോ. സജ്ന മുഹമ്മദ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

