ഫോർമുല വൺ: കുവൈത്ത് കിരീടാവകാശി സൗദിയിലേക്കു പോകും
text_fieldsകുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൗദി കിരീടാവകാശി സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഉൗദിെൻറ കത്ത് വായിക്കുന്നു
കുവൈത്ത് സിറ്റി: സൗദിയിലെ ജിദ്ദയിൽ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് സമാപന ചടങ്ങിന് കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഡിസംബർ അഞ്ചിന് സൗദി സന്ദർശിക്കും. സൗദി കിരീടാവകാശി സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഉൗദ് അയച്ച ക്ഷണക്കത്ത് കുവൈത്തിലെ സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സഅദ് ആലു സഉൗദ് ബയാൻ പാലസിലെത്തി കുവൈത്ത് കിരീടാവകാശിക്ക് കൈമാറി.
മേഖലയിലെയും അന്തർദേശീയ സംഭവവികാസങ്ങളും കത്തിൽ പ്രതിപാദിച്ചതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഫോർമുല വണ്ണിലെ ലോകത്തെ ഏറ്റവും മികച്ച കാറോട്ടതാരങ്ങളുടെ വിസ്മയ പ്രകടനങ്ങളുമായി സൗദി ഗ്രാൻഡ് പ്രിക്സ് മത്സരം ഡിസംബർ മൂന്നു മുതൽ മൂന്നു ദിവസമാണ് ജിദ്ദ കോർണിഷിൽ അരങ്ങേറുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

