Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസ ഓർമകളെ ഉണർത്തി മുൻ ഒ.ഐ.സി.സി പ്രവർത്തകരുടെ സംഗമം

text_fields
bookmark_border
പ്രവാസ ഓർമകളെ ഉണർത്തി മുൻ ഒ.ഐ.സി.സി പ്രവർത്തകരുടെ സംഗമം
cancel
camera_alt

ഒ.ഐ.സി.സി പ്രവർത്തകരുടെ സംഗമം റെജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: മുൻകാല ഒ.ഐ.സി.സി പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു ഒ.ഐ.സി.സി കുവൈത്ത്. ആലപ്പുഴയിൽ നടന്ന സംഗമം റെജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. എ.ഡി.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി കുവൈത്ത് ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്, കോൺഗ്രസ് വക്താവ് അഡ്വ. അനിൽ ബോസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എസ്. സുനിൽ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം എബി വാരിക്കാട് എന്നിവർ ആശംസകൾ നേർന്നു.

ചാക്കോ ജോർജ് കുട്ടി, പ്രേംസൺ കായംകുളം, ജോയ് ജോൺ തുരുത്തിക്കര, ക്രിസ്റ്റഫർ ഡാനിയൽ, കൊച്ചാപ്പിള്ളി വിജയഭാനു, കോശി അലക്സാണ്ടർ, അനിൽ കള്ളാർ, എം.എം. സലിം, ദിലി പാലക്കാട്, തോമസ് കുരുവിള, ജോസ് ജോർജ് തുടങ്ങിയ മുൻകാല ഒ.ഐ.സി.സി പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു. പ്രവാസകാല ഓർമ്മകളുടെ പങ്കുവെക്കൽ, കലാ-വിനോദ പരിപാടികൾ, ഓണസദ്യ എന്നിവ സംഗമത്തിന് ആവേശം പകർന്നു. ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ കുക്കു സ്വാഗതവും ഒ.ഐ.സി.സി ആലപ്പുഴ ജില്ല പ്രസിഡന്റ് മനോജ് റോയ് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former OICC activists gather to rekindle memories of exile
Next Story