Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ൻ എം.​എ​ൽ.​എ ...

മു​ൻ എം.​എ​ൽ.​എ പ്രേം​നാ​ഥി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം സംഘടിപ്പിച്ചു

text_fields
bookmark_border
Premnadh MLA
cancel
camera_alt

പ്രേംനാഥ്‌ ( മു​ൻ എം.​എ​ൽ.​എ​ )

കു​വൈ​ത്ത് സി​റ്റി: സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും വ​ട​ക​ര മു​ൻ എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന എം.​കെ. പ്രേം​നാ​ഥി​ന്റെ നി​ര്യാ​ണ​ത്തി​ൽ ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്റ​ർ ഓ​വ​ർ​സി​സ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സൗ​മ്യ​നും ജ​ന​കീ​യ​നു​മാ​യ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ധാ​ര​ണ​ക്കാ​രി​ല്‍ ഒ​രാ​ളാ​യി ജീ​വി​ച്ച അ​ദ്ദേ​ഹം ക​റ​ക​ള​ഞ്ഞ മ​തേ​ത​ര​വാ​ദി​യു​മാ​ണ്. വേ​ഷ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും ലാ​ളി​ത്യം മു​ഖ​മു​ദ്ര​യാ​ക്കി ഏ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ലി​ടം നേ​ടി. ഒ​ട്ടേ​റെ ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ന​ത്തോ​ടൊ​പ്പം സാം​സ്‌​കാ​രി​ക രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യം ത​ന്നെ അ​മൃ​തം എ​ന്ന പു​സ്ത​കം ര​ചി​ച്ചു. സ്വ​ത​ന്ത്ര​ഭൂ​മി എ​ഡി​റ്റ​റാ​യി​രു​ന്നു. പാ​ര്‍ട്ടി​യി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ദം വ​രെ വ​ഹി​ക്കാ​നാ​യി. വി​ട​പ​റ​യു​മ്പോ​ള്‍ എ​ൽ.​ജെ.​ഡി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്നു. വ​ട​ക​ര ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ് പ്രേം​നാ​ഥി​ന്റെ വി​യോ​ഗ​മെ​ന്ന് ജെ.​സി.​സി ഓ​വ​ർ​സി​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി. രാ​ജേ​ന്ദ്ര​ൻ, ന​ജീ​ബ് ക​ട​ലാ​യി, അ​നി​ൽ കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ അ​നു​ശോ​ച​ന ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLACondolenceKuwaitPremnathKerala News
News Summary - Former M.L.A In the death of Premnath Condolences have been recorded
Next Story