Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2020 8:04 AM IST Updated On
date_range 21 Dec 2020 8:04 AM ISTകുവൈത്ത് മുൻ ഉപപ്രധാനമന്ത്രി ശൈഖ് നാസർ സബാഹ് അന്തരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ മൂത്ത മകനുമായ ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് അന്തരിച്ചു. 72 വയസ്സായിരുന്നു. ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ മരണത്തിന് പിന്നാലെ സബാഹ് കുടുംബത്തിന് രണ്ടാമത്തെ വേദനാജനകമായ വാർത്തയായി ശൈഖ് നാസറിെൻറ നിര്യാണം. 2017 ഡിസംബർ 11 മുതൽ 2019 നവംബർ 18 വരെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്നു. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അടുത്ത കുവൈത്ത് കിരീടാവകാശി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മൂന്നു പ്രധാനികളിൽ ഒരാളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

